GeneralLatest NewsMollywoodMovie GossipsVideos

നാഗവല്ലിയുടെ പുതിയ ആവിഷ്ക്കാരം വൈറലാകുന്നു

സംവിധായകൻ ഫാസിലിൻറ്റെ മണിച്ചിത്രത്താഴ് എന്ന സിനിമയിൽ ശോഭന അവതരിപ്പിച്ച നാഗവല്ലി എന്ന കഥാപാത്രം വർഷങ്ങൾ പിന്നിട്ടിട്ടും മലയാളികൾ മറക്കുന്നില്ല.നാഗവല്ലിക്ക് പുതിയ ചില മാറ്റങ്ങൾ വരുത്തി പുനരാവിഷ്ക്കരണം നടത്തിയിരിക്കുകയാണ് ചില യുവാക്കൾ.

ഈ വീഡിയോ ആനുകാലികമായ ചില വിഷയങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.കൊച്ചു കുഞ്ഞുങ്ങളെ പീഡനത്തിന് ഇരയാക്കുന്ന ശങ്കരൻതമ്പിമാരെ നിഗ്രഹിക്കുന്ന നാഗവല്ലിയാണ് ഇവിടെ കഥാപാത്രം.റിവഞ്ച് ഓഫ് നാഗവല്ലി എന്ന് പേര് നൽകിയ വിഡിയോയിൽ ആതിരയാണ് നാഗവല്ലിയുടെ വേഷം കൈകാര്യം ചെയ്യുന്നത്. അനുരൂപനാണ് മറ്റൊരു കഥാപാത്രം.

 

 

ശങ്കര്‍ ലോഹിതാക്ഷനാണ് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്.ക്യാമറയും എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നത് മണി ബിടിയാണ്. ഡിബിനാണ് വിഎഫ്‌എക്സ്.സുമേഷ് സുകുമാരനാണ് നിർമ്മാണം.ഗോവിന്ദ് മേനോൻറ്റെ നാഗവല്ലി റോക്സും മഞ്ജിത്ത് സുമൻറ്റെ സംഗീതവും ചേര്‍ത്താണ് വീഡിയോ ഒരുക്കിയിരിക്കുന്നത്.

അഞ്ച് മിനിറ്റിലേറെ ദൈർഖ്യം വരുന്ന ഈ വീഡിയോ കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ പുറത്തിറക്കിയതാണ്.

shortlink

Related Articles

Post Your Comments


Back to top button