NEWSNostalgiaSpecial

പൂര്‍ണമായും സ്റ്റുഡിയോയ്ക്ക് പുറത്തു ചിത്രീകരിച്ച ആദ്യ മലയാള സിനിമ ഏതെന്ന് അറിയാമോ?

1969 -ല്‍ പി. എന്‍ മേനോന്‍ സംവിധാനം ചെയ്ത ഓളവും തീരവുമാണ് പൂര്‍ണമായും സ്റ്റുഡിയോയ്ക്ക് പുറത്തു ചിത്രീകരിച്ച ആദ്യ മലയാള ചലച്ചിത്രം.

ശോഭന പരമേശ്വരന്‍ നായരാണ് ‘ഓളവും തീരവും’ നിര്‍മ്മിച്ചത്. എം. ടി വാസുദേവന്‍ നായരാണ് ഈ സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. പി. ഭാസ്കരന്‍ രചിച്ചു എം. എസ്. ബാബുരാജ് ഈണമിട്ട മനോഹര ഗാനങ്ങള്‍ ഈ സിനിമയുടെ ഭംഗി കൂട്ടുന്നു.

മധു, ഉഷാ നന്ദിനി, ജോസ്പ്രകാശ്, ആലുംമൂടന്‍, ഫിലോമിന, പറവൂര്‍ ഭരതന്‍ എന്നിവരാണ് ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്.
1970-ല്‍ മികച്ച സിനിമയ്ക്കുള്ള സംസ്ഥാന പുരസ്‌കാരവും ‘ഓളവും തീരവും’ എന്ന ചിത്രത്തിന് ലഭിക്കുകയുണ്ടായി.

shortlink

Related Articles

Post Your Comments


Back to top button