CinemaEast Coast VideosMollywoodNEWS

പോക്കിരി സൈമണിനൊപ്പം ദുല്‍ഖര്‍ സല്‍മാനും!

ജിജോ ആന്‍റണി സംവിധാനം ചെയ്ത പോക്കിരി സൈമണ്‍ തിയേറ്ററില്‍ മികച്ച അഭിപ്രായം നേടുമ്പോള്‍ ശബ്ദ സാന്നിധ്യമായി ദുല്‍ഖറും ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. നേരത്തെ ചിത്രത്തിലെ ഗാനത്തെ പ്രശസിച്ചുകൊണ്ട് ദുല്‍ഖര്‍ രംഗത്തെത്തിയിരുന്നു. വിജയ്‌ ആരാധകന്റെ കഥ പറയുന്ന ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത് കെ.അമ്പാടിയാണ്. പോക്കിരി സൈമണിലെ സൈമണായി എത്തുന്നത് സണ്ണി വെയ്നാണ്. പ്രയാഗ മാര്‍ട്ടിനാണ് ചിത്രത്തിലെ നായിക. കൃഷ്ണന്‍ സേതുകുമാര്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കേരളത്തിലെ നൂറില്‍പ്പരം കേന്ദ്രങ്ങളില്‍ ചിത്രം റിലീസ് ചെയ്തിരുന്നു, ഗംഭീര റിപ്പോര്‍ട്ട് ആണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. അടടാ അടിങ്കടാ എന്ന് തുടങ്ങുന്ന തകര്‍പ്പന്‍ ഫാസ്റ്റ് സോഗും പ്രേക്ഷകര്‍ തിയേറ്ററില്‍ ആഘോഷമാക്കി കഴിഞ്ഞു. ഒന്‍പതു ലക്ഷത്തോളം കാഴ്ചക്കാരുമായി മുന്നേറുന്ന ഗാനത്തിന്റെ സംഗീതം ഗോപി സുന്ദര്‍ ആണ്. ഈസ്റ്റ്‌കോസ്റ്റ് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ വിതരണത്തിനെടുത്തിട്ടുള്ളത്‌.

shortlink

Related Articles

Post Your Comments


Back to top button