CinemaGeneralLatest NewsMollywoodNEWSSongsVideosWOODs

“മാമ്പഴ ക്കാലം വന്നെ” രണ്ടാമത്തെ ഗാനവുമായി പോക്കിരി സൈമണ്‍; വീഡിയോ കാണാം

 
വിജയ്‌ ആരാധന തലയ്ക്ക് പിടിച്ച സൈമണിന്റെ കഥ പറയുന്ന ‘പോക്കിരി സൈമൺ’ എന്ന ചിത്രത്തിലേ ആദ്യ ഗാനം സൃഷ്ടിച്ച തരംഗം മാറുന്നതിനു മുന്‍പേ ആരാധകര്‍ക്കായി പ്രണയഗാനവുമായി എത്തുകയാണ് ടീം ‘പോക്കിരി സൈമൺ. ബി.കെ.ഹരിനാരായണന്റെ വരികൾക്ക് ഗോപീസുന്ദർ സംഗീതം നിർവ്വഹിച്ച് റംഷിയും സിതാര കൃഷ്ണകുമാറും ആലപിച്ച ”മാമ്പഴക്കാലം വന്നേ….” എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ഓഡിയോ റിലീസ് ചെയ്തു.

ഗോപി സുന്ദര്‍ ഈണമിട്ട ‘അടടാ അടീങ്കടാ’ എന്ന ഗാനം യൂടൂബില്‍ റലായി മാറിക്കഴിഞ്ഞു. ഈ അടിച്ചു പോളി ഗാനത്തെ പ്രശംസിച്ച് ദുല്‍ഖര്‍ സല്‍മാന്‍ രംഗത്തെത്തിയിട്ടുണ്ട്. ‘പോക്കിരി’പ്പാട്ട് അതിഗംഭീരമെന്ന് പറയുന്ന ദുല്‍ഖര്‍ ഇത് എന്തൊരു ഡാന്‍സ് ആണെടോ? പോക്കിരി സൈമാ എന്ന് സണ്ണി വെയിനോട് ദുല്‍ഖര്‍ ചോദിക്കുന്നുമുണ്ട്. ഫേസ്ബുക്കില്‍ ‘പോക്കിരി’പ്പാട്ട് ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു ദുല്‍ഖറിന്റെ പ്രതികരണം.
 
ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത് കെ.അമ്പാടിയാണ്. സണ്ണി വെയിൻ, പ്രയാഗ മാർട്ടിൻ, നെടുമുടി വേണു, അപ്പാനി ശരത്, ഗ്രിഗറി, ദിലീഷ് പോത്തൻ, സൈജു കുറുപ്പ് എന്നിവരാണ് പോക്കിരി സൈമണിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. വിജയ് സിനിമകളിലെന്ന പോലെ ഏറ്റവും ചടുലമായ ഗാനരംഗങ്ങൾ കൊണ്ട് പ്രേക്ഷകരെ ഹരം കൊള്ളിക്കുന്ന തരത്തിലാണ് ചിത്രത്തിലെ ഗാനങ്ങൾ തയ്യാറാക്കിയിട്ടുള്ളത്. പപ്പിനു ആണ് ക്യാമറാ വിഭാഗം കൈകാര്യം ചെയ്യുന്നത്. സെപ്റ്റംബർ പകുതിയോടെ ‘പോക്കിരി സൈമൺ’ തീയറ്ററുകളിൽ എത്തുന്നതാണ്.

 

ശ്രിവരി ഫിലിംസിന്റെ ബാനറിൽ കൃഷ്ണൻ സേതുകുമാർ നിർമ്മിച്ച് ജിജോ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പോക്കിരി സൈമൺ’. ഈസ്റ്റ് കോസ്റ്റ് ഓഡിയോസാണ് ചിത്രത്തിലെ ഗാനങ്ങൾ വിതരണത്തിനെടുത്തിട്ടുള്ളത്.

shortlink

Related Articles

Post Your Comments


Back to top button