Cinema

മേക്ക്‌ ഓവറുമായി കാർത്തിയെത്തുന്നു; മണി രത്‌നത്തിന്റെ കാട്രു വെളിയിതൈ അടുത്ത വർഷം മാർച്ചിൽ

ഒകെ കണ്‍മണിക്ക് ശേഷം മണി രത്‌നം സംവിധാനം ചെയ്യുന്ന സിനിമയാണ് കാട്രു വെളിയിതൈ. മണിരത്‌നം ചിത്രങ്ങളിലൂടെയുള്ള ദുല്‍ഖറിന്റയും നിത്യാ മേനോന്റെയും മേക്ക് ഓവറിന് ശേഷം ഇത്തവണ കാര്‍ത്തിയാണ് ലുക്ക് മാറ്റുന്നത്. മുന്‍ ചിത്രങ്ങളില്‍ കണ്ട കാര്‍ത്തിയല്ല ഈ ചിത്രത്തില്‍. അദിതി റായ് ഹൈദരിയാണ് നായികാ വേഷം ചെയ്യുന്നത്.
ചിത്രത്തിന് സംഗീതം ഒരുക്കുന്നത് എആര്‍ റഹ്മാനാണ്. ചിത്രത്തിന്റെ കൂടുതല്‍ ഭാഗവും കാശ്മീരിലാണ് ഷൂട്ട് ചെയ്യുന്നത്. വാലന്റൈസ് ഡേയില്‍ റിലീസ് ചെയ്യാനായിരുന്നു ആദ്യം പ്ലാന്‍ ചെയ്തിരുന്നെങ്കിലും പിന്നീട് മാര്‍ച്ചിലേക്ക് മാറ്റുകയായിരുന്നു. മണി ആരാധകര്‍ കാത്തിരിക്കുകയാണ് പുതിയ ചിത്രത്തിനായി. ചിത്രം മാര്‍ച്ച് 27 ന് തിയേറ്ററുകളിലെത്തും

shortlink

Related Articles

Post Your Comments


Back to top button