East Coast VideosVideos

വെൽക്കം 2000 സ്റ്റേജ് ഷോ-സ്‌പെഷ്യൽ സ്കിറ്റ്

മില്ലേനിയം വർഷത്തിൽ വൻതാരനിരയുമായി ഗൾഫ് നാടുകളിൽ ഈസ്റ്റ് കോസ്റ്റ് അവതരിപ്പിച്ച സ്റ്റേജ് ഷോയാണ് “വെൽക്കം 2000”. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ ഇന്ത്യൻ സിനിമയിലെ മഹാമേരുക്കളോടൊപ്പം ജഗദീഷ്, ശ്രീനിവാസൻ, ഇന്നസെന്റ്, നെടുമുടി വേണു, കൊച്ചിൻ ഹനീഫ, എം.ജി.ശ്രീകുമാർ, ശോഭന, മീന, ശാലിനി, അഭിരാമി എന്നിവരും പെങ്കെടുത്ത ഷോ സംവിധാനം ചെയ്തത് പ്രശസ്ത സംവിധായകൻ ഫാസിലായിരുന്നു. രസകരമായ സ്കിറ്റുകളും, പാട്ടുകളും, നൃത്തങ്ങളും ഒക്കെയായി എല്ലാ സ്റ്റേജുകളിലും ഗംഭീര കയ്യടികൾ ഏറ്റു വാങ്ങി സൂപ്പർ ഹിറ്റായ ഈ സ്റ്റേജ് ഷോ ഇന്നും പലർക്കും ഏറെ പ്രിയപ്പെട്ടതാണ്. “വെൽക്കം 2000 ഷോ”യിലെ ഏറ്റവും ഹിറ്റായ ഒരു സ്കിറ്റാണിത്.

മമ്മൂട്ടി, മോഹൻലാൽ, ഫാസിൽ, ശോഭന, ജഗദീഷ് എന്നിവർ ഒരുമിച്ചുള്ള ഈ തകർപ്പൻ സ്കിറ്റ് ഓരോ സ്റ്റേജിലും വലിയ പൊട്ടിച്ചിരികൾ ഉണർത്തിയ ഒന്നാണ് . സാധാരണ, സ്റ്റേജ് ഷോകളിലെ സ്കിറ്റുകളോട് വിമുഖത കാണിക്കാറുള്ള മമ്മൂട്ടി ഇവിടെ തികച്ചും ഫ്ലെക്സിബിളായും, രസകരമായ ഭാവങ്ങളോടു കൂടിയും കാണപ്പെടുന്നു എന്നതാണ് ഇതിന്റെ ഹൈലൈറ്റ്. ഗംഭീര കൗണ്ടറുകളുമായി മോഹൻലാൽ, സ്വതസിദ്ധമായ ശൈലിയിൽ ജഗദീഷ്, സിനിമയിൽ പോലും മുഖം കാണിക്കാൻ താൽപ്പര്യപ്പെടാത്ത ഫാസിലിന്റെ സാന്നിധ്യം, ശോഭന തുടങ്ങി എല്ലാം ചേർന്ന് ഈ സ്കിറ്റ് 17 വർഷങ്ങൾക്കിപ്പുറവും ഫ്രഷ് & ലൈവ് ആയിട്ട് തോന്നുന്നു.

shortlink

Related Articles

Post Your Comments


Back to top button