CinemaMollywoodNEWS

വേറിട്ട ലുക്കില്‍ ജയസൂര്യ; ആട് ക്രിസ്മസിനെത്തും

പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായ ഷാജി പാപ്പാനും പിള്ളേരും ക്രിസ്മസിനെത്തും. മിഥുന്‍ മാനുവല്‍ തോമസ്‌ ഒരുക്കുന്ന ചിത്രത്തിന്‍റെ പ്രാഥമികഘട്ട ജോലികള്‍ പുരോഗമിക്കുകയാണ്. ‘ആട് ഒരു ഭീകരജീവിയാണ് ‘എന്ന ചിത്രത്തിന്‍റെ ആദ്യഭാഗം മിനിസ്ക്രീന്‍ ഹിറ്റ് മാത്രമായിരുന്നു. തിയേറ്ററില്‍ വേണ്ടത്ര ശ്രദ്ധ നേടാതിരുന്ന ചിത്രം ടിവി സ്ക്രീനില്‍ വലിയ രീതിയില്‍ സ്വീകരിക്കപ്പെട്ടിരുന്നു.

ജയസൂര്യയുടെ വേറിട്ട ലുക്കാണ് ചിത്രത്തിന്‍റെ ആകര്‍ഷണം, ആദ്യ ഭാഗത്തിലെ ഷാജി പാപ്പന്‍ ലുക്കില്‍ നിന്നു നിന്നു അല്‍പസ്വല്‍പം മാറ്റം വരുത്തിയാണ് ജയസൂര്യ രണ്ടാം ഭാഗത്തില്‍ ഷാജി പാപ്പനായി എത്തുന്നത്.

രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത ‘പുണ്യാളന്‍ 2’, ഫുട്ബോള്‍ ഇതിഹാസം വി.പി സത്യന്‍റെ ജീവിതകഥ പങ്കുവയ്ക്കുന്ന ‘ക്യാപ്റ്റന്‍’ തുടങ്ങിയവയാണ് റിലീസിന് തയ്യാറെടുക്കുന്ന ജയസൂര്യ ചിത്രങ്ങള്‍.

shortlink

Related Articles

Post Your Comments


Back to top button