AwardsCinemaFestivalIFFKIndian CinemaInternationalInternationalInternationalLatest News

സെക്‌സി ദുർഗ പിൻവലിച്ചതിനു വിശദീകരണവുമായി സനൽകുമാർ ശശിധരൻ

രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കാനുള്ള മലയാള ചിത്രങ്ങളുടെ പേരുകൾ വെളിപ്പെടുത്തിയതിനു പിന്നാലെ ലോകശ്രദ്ധ തന്നെ നേടിയ സെക്‌സി ദുർഗ എന്ന തന്റെ ചിത്രം ഈ മേളയിൽ പ്രദർശിപ്പിക്കാൻ തയ്യാറല്ലെന്നും അതിനാൽ പിൻവലിക്കുക ആണെന്നും ചിത്രത്തിന്റെ സംവിധായകൻ ശ്രീ സനൽ കുമാർ ശശിധരൻ പറഞ്ഞിരുന്നു. എന്നാൽ സെക്‌സി ദുർഗയെ മത്സര വിഭാഗത്തിൽ തിരഞ്ഞെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് സംവിധായകൻ ഇങ്ങനെ ചെയ്തതെന്ന് ഒരു വിഭാഗം ആളുകൾ പ്രചരിപ്പിച്ചു.ഇതിനെതിരെ തന്റെ വിശദീകരണവുമായി എത്തിയിരിക്കുകയാണ് സനൽ കുമാർ ശശിധരൻ.

മത്സരവിഭാഗത്തിൽ തന്റെ ചിത്രത്തെ ഉൾപ്പെടുത്തണമെന്നതു പോലുള്ള ഒരു വാശിയും തനിക്ക് ഇല്ലെന്നും നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ തന്റെ സിനിമയ്ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കാതെ അപമാനിച്ചതിന് കേരള ചലച്ചിത്ര അക്കാദമിയോടും ഐ.എഫ്.എഫ്.കെ യോടുമുള്ള തന്റെ പ്രധിഷേധമാണിതെന്നും സംവിധായകൻ പറയുന്നു.

തന്റെ സിനിമയെ ഉള്‍പ്പെടുത്തിയത് ‘മലയാള സിനിമ ഇന്ന്’ എന്ന വിഭാഗത്തിലാണെന്നും സമകാലിക മലയാള സിനിമയെ പിന്തുണയ്ക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന ആ വിഭാഗത്തിലേയ്ക് ഉൾപെടുത്താൻ തന്റെ ചിത്രത്തേക്കാളും മികച്ച ചിത്രങ്ങൾ പുറത്തുണ്ടെന്നും മാത്രമല്ല ഐ.എഫ്.എഫ്.കെയില്‍ സെക്‌സി ദുര്‍ഗ പ്രദര്‍ശിപ്പിക്കാന്‍ അക്കാദമി ആത്മാര്‍ത്ഥമായി ആഗ്രഹിച്ചിരുന്നുവെങ്കില്‍ മറ്റേതെങ്കിലും വിഭാഗത്തില്‍ ഉല്‍പ്പെടുത്താമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

മേളയില്‍ നിന്ന് സിനിമ പിന്‍വലിക്കുന്നത് സംബന്ധിച്ച് പ്രധാനപ്പെട്ട സംഘാടകരിലൊരാളോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി താനിത് പബ്ലിസിറ്റിക്ക് വേണ്ടി ചെയ്യുന്നതാണ് എന്നായിരുന്നു.മാത്രമല്ല താൻ ഇപ്പോൾ മേളയെക്കാൾ വലുതായിരിക്കുന്നുവെന്നും അത് തങ്ങളുടെ നഷ്ടമായി കണക്കാക്കാമെന്നും അദ്ദേഹം പറഞ്ഞതായി സംവിധായകൻ പറയുന്നു.അതിൽ നിന്ന് തന്നെ അധികാരികളുടെ വിലകുറഞ്ഞ ചിന്താഗതി തനിക്ക് മനസിലാക്കാൻ സാധിച്ചെന്നും അവരുടെ ഇത്തരത്തിലുള്ള തികച്ചും നിർവികാരമായ സമീപനമാണ് തന്റെ തീരുമാനം നടപ്പാക്കാൻ കാരണമെന്നും പറയുന്നു ശ്രീ സനൽ കുമാർ ശശിധരൻ

shortlink

Related Articles

Post Your Comments


Back to top button