BollywoodCinemaComing SoonHollywoodLatest News

ഹോളിവുഡിൽ ചുവടുറപ്പിക്കാൻ പ്രിയങ്ക ചോപ്ര

ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര വീണ്ടും ഹോളിവുഡിലേക്ക്.ക്വാന്‍റിക്കോ 3 യാണ് പ്രിയങ്കയുടെ പുതിയ ഹോളിവുഡ് ചിത്രം.ബേവാച്ചി’നും തുടര്‍ന്ന് രണ്ട് ചെറിയ ചിത്രങ്ങള്‍ക്കും ശേഷം ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറായ ക്വാന്‍റിക്കോ 3 യിലൂടെ വീണ്ടും ഹോളിവുഡില്‍ സാനിധ്യം അറിയിക്കുകയാണ് പ്രിയങ്ക.ഹോളിവുഡിലെ അരങ്ങേറ്റ ചിത്രമായ ബേവാച്ചില്‍ ശക്തമായ പ്രതിനായിക വേഷമായിരുന്നു പ്രിയങ്കയ്ക്ക്.

പിന്നീട് ചെയ്ത രണ്ട് ചിത്രങ്ങളിലും ചെറിയ വേഷങ്ങളായിരുന്നു പ്രിയങ്കയ്ക്ക് ലഭിച്ചത്.ക്വാന്‍റിക്കോ 3 യില്‍ വളരെ പ്രാധാന്യമുള്ള കഥാപാത്രമാണ് പ്രിയങ്കയുടേത്. കഥയും കഥാപാത്രവും ഇഷ്ടപ്പെട്ട പ്രിയങ്ക ചിത്രത്തിൽ അഭിനയിക്കാൻ തയ്യാറായി.എന്നാല്‍ രണ്ട് ബോളിവുഡ് ചിത്രങ്ങള്‍ ചെയ്ത് തീര്‍ക്കാന്‍ ഉള്ളതിനാല്‍ ഇതുവരെ ക്വാന്‍റിക്കോയ്ക്ക് ഡേയ്റ്റ് കൊടുത്തിട്ടില്ല.സന്‍ജയ് ലീലാ ബന്‍സാലി ചിത്രമായ ഗുസ്താഖിയാനിലെ പ്രധാന വേഷം ചെയ്യുന്നത് പ്രിയങ്കയാണ്.

shortlink

Related Articles

Post Your Comments


Back to top button