150-ആം ചിത്രവുമായി ചിരഞ്ജീവി എത്തുന്നു; ടീസര്‍ കാണാം

150-ആം ചിത്രവുമായി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജീവി എത്തുന്നു. നീണ്ട ഒന്‍പത് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ചിരഞ്ജീവി നായകവേഷത്തിലെത്തുന്ന ചിത്രം വരുന്നത്. ഖൈദി നമ്പര്‍ 150 എന്നാണ് ചിത്രത്തിന്‍റെ പേര്. ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. വിജയ് നായകനായ തമിഴ് ചിത്രം കത്തിയുടെ റീമേക്കാണ് ഈ ചിത്രം. ചിരഞ്ജീവിയുടെ കരിയറിലെ 150-ആം ചിത്രം കൂടിയാണിത്.

വിവി വിനായകന്‍ സംവിധാനം ചെയ്തിരിക്കുന ഈ ചിത്രത്തില്‍ കാജല്‍ അഗര്‍വാള്‍,റായ് ലക്ഷ്മി, ശ്രിയ ശരണ്‍ എന്നിവരാണ് നായികമാര്‍. ലൈക്ക പ്രൊഡക്ഷന്‍സും ചിരഞ്ജിവീയുടെ മകന്‍ റാം ചരണും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ദേവിശ്രീ പ്രസാദാണ് സംഗീതസംവിധാനം.

സാമന്ത വിജയ്‌ ജോഡിയില്‍ പുറത്തിറങ്ങിയ കത്തി കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത ചിത്രമാണ്. തമിഴ് നാട്ടില്‍ ഏറെ വിവാദങ്ങള്‍ക്ക് ശേഷമാണ് കത്തി റിലീസ് ചെയ്തത്.