GeneralKollywood

കബാലിയുടെ സ്പെഷ്യല്‍ ഷോ കമല്‍ ഹാസന് വേണ്ടി മാറ്റിവെച്ചു

കമല്‍ ഹാസന് വേണ്ടി നടത്താനിരുന്ന കബാലിയുടെ സ്‌പെഷ്യല്‍ ഷോകള്‍ വേണ്ടെന്നുവെച്ചു. കമല്‍ ഹാസന്‍ കാലിന് പരിക്കേറ്റ് ചികിത്സയിലായതിനാലാണ് ചിത്രത്തിന്റെ സ്‌പെഷ്യല്‍ ഷോകള്‍ മാറ്റിയത് എന്നതാണ് പുറത്തു വരുന്ന വിവരങ്ങള്‍ . കമല്‍ ഹാസനും കുടുംബംഗങ്ങള്‍ക്കും വേണ്ടി നടത്താനിരുന്ന ഷോയാണ് മാറ്റിവെച്ചത്

സിനിമയെക്കുറിച്ചുള്ള കമല്‍ ഹാസന്റെ അഭിപ്രായത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു ഇരുവരുടെയും ആരാധകവൃന്ദം. കമല്‍ ഹാസന്‍ സുഖം പ്രാപിച്ചതിന് ശേഷം സ്‌പെഷ്യല്‍ ഷോകള്‍ വീണ്ടും നടത്താനാണ് ടീമിന്റെ ഇപ്പോഴത്തെ തീരുമാനം.

shortlink

Related Articles

Post Your Comments


Back to top button