Uncategorized

‘ദിലീപിന്‍റെ വെല്‍കം ടു സെന്‍ട്രല്‍ ജയില്‍ ഇനി തലസ്ഥാനത്ത്’

സുന്ദര്‍ദാസ് ദിലീപിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വെല്‍കം ടു സെന്‍ട്രല്‍ ജയില്‍’. ഓണത്തിന് റിലീസ് ചെയ്യാന്‍ ഒരുങ്ങുന്ന ഈ ചിത്രത്തിന്‍റെ തിരക്കഥ ബെന്നി. പി നായരമ്പലത്തിന്‍റെതാണ്. സിനിമയുടെ ഗാന ചിത്രീകരണമാണ് തിരുവനന്തപുരത്ത് വച്ച് നടക്കുന്നത്. വെല്‍കം ടു സെന്‍ട്രല്‍ ജയിലിന്‍റെ ചിത്രീകരണം ഒരാഴ്ചാ നീണ്ടുനില്‍ക്കുന ഗാന ചിത്രീകരണത്തോടെ പൂര്‍ത്തിയാകും. രഞ്ജി പണിക്കര്‍, സുധീര്‍, കലാഭവന്‍ ഷോജോണ്‍, ഷറഫുദ്ദീന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. വൈശാഖ സിനിമയുടെ ബാനറില്‍ വൈശാഖ് രാജനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button