KollywoodTrailers

പ്രേക്ഷകര്‍ക്ക് ആവേശമേകാന്‍ എസ്.ജെ സൂര്യ വരുന്നു ‘നെഞ്ചം മറപ്പതില്ലൈ’ എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി

ശെല്‍വരാഘവന്‍റെ പുതിയ ചിത്രമായ നെഞ്ചം മറപ്പതില്ലൈയുടെ ട്രെയിലര്‍ പുറത്തിറങ്ങി . എസ്.ജെ സൂര്യയാണ് ചിത്രത്തിലെ നായകന്‍. 35 സെക്കന്റ് നീളുന്ന കട്ടില്ലാത്ത ഷോട്ടില്‍ എസ്.ജെ.സൂര്യ നിര്‍ത്താതെ പറയുന്ന സംഭാഷണത്തിലാണ് ട്രെയിലറിന്‍റെ തുടക്കം.
റെജിന കസാന്ത്രയും നന്ദിത ശ്വേതയുമാണ് ചിത്രത്തിലെ നായികമാര്‍. ഗീതാഞ്ജലി ശെല്‍വരാഘവന്‍, സിദ്ധാര്‍ഥ് റാവു, അനിരുദ്ധ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് യുവാന്‍ ശങ്കര്‍ രാജയാണ്. എസ്. ജെ സൂര്യയുടെ മിന്നല്‍ പ്രകടനം കാണാന്‍ കാത്തിരിക്കുകയാണ് തമിഴ് സിനിമാ പ്രേമികള്‍.

shortlink

Related Articles

Post Your Comments


Back to top button