GeneralNEWS

‘അച്യുതം കേശവം’ മ്യൂസിക് വീഡിയോ ശ്രീകൃഷ്ണ ഭക്തര്‍ക്ക് വേണ്ടി

“അച്യുതം കേശവം രാമനാരായണം” എന്ന് തുടങ്ങുന്ന പ്രസിദ്ധമായ പരമ്പരാഗത ഹിന്ദു ഭക്തിഗാനത്തിന് പുതിയ ദൃശ്യഭാഷ്യം. തുഞ്ചത്ത് എഴുത്തച്ഛന്റെ ഭാഗവതം കിളിപ്പാട്ടിലെ അച്യുതാഷ്ടകത്തിലെ വരികള്‍, ഈസ്റ്റ്‌ കോസ്റ്റ് പുറത്തിറക്കുന്ന പരമ്പരാഗത ഹിന്ദു ഭക്തി ഗാന പരമ്പരയായ ‘തൊഴുകൈയ്യോടെ’ യുടെ രണ്ടാം ഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രശസ്ത ചലച്ചിത്ര ഗാനരചയിതാവ് ശ്രീ സന്തോഷ്‌ വര്‍മ്മ ഈണം പകര്‍ന്നിരിക്കുന്ന ഈ ഗാനം പാടിയിരിക്കുന്നത് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക ജ്യോത്സ്നയാണ്. പ്രശസ്ത മുംബൈ മോഡല്‍ നിധിയാണ് നായിക. നിരവധി സുപ്പര്‍ ഹിറ്റ്‌ ചിത്രങ്ങളുടെ ഛായാഗ്രഹകനായ അനില്‍ നായര്‍ ക്യാമറ കൈകാര്യം ചെയ്യുന്ന ഈ മ്യൂസിക്‌ വീഡിയോ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ഈസ്റ്റ്‌ കോസ്റ്റ് വിജയനാണ്.

മനോഹരമായ ഈ ഗാനത്തിന്റെ ദൃശ്യാവിഷ്കാരം ആസ്വദിക്കാം.

shortlink

Related Articles

Post Your Comments


Back to top button