General

ബാഹുബലിയില്‍ വിവാദമായ അര്‍ദ്ധനഗ്ന രംഗത്തെക്കുറിച്ച് തമന്ന പറയുന്നു

ബാഹുബലിയിലെ ‘പച്ചൈതീ നീയെടാ’ എന്ന ഗാനരംഗത്തിലാണ് തമന്ന അല്‍പം ഗ്ലാമറസായി പ്രത്യക്ഷപ്പെടുന്നത്. തമന്ന അഭിനയിച്ച ഈ ഗാനരംഗം വിവാദത്തിന് വഴിവെച്ചിരുന്നു. എന്നാല്‍ ആ ഗാനരംഗത്തില്‍ അര്‍ദ്ധ നഗ്നയായി അഭിനയിച്ചിട്ടില്ല എന്നതാണ് താരത്തിന്‍റെ വെളിപ്പെടുത്തല്‍. സിനിമയിലെ രംഗവും യഥാര്‍ത്ഥത്തില്‍ ചിത്രീകരിച്ചതും തമ്മില്‍ ഒത്തിരി വ്യത്യാസമുണ്ടെന്നു തമന്ന പറയുന്നു. സിനിമയില്‍ പല ടെക്നിക്കുകളും ഉപയോഗിച്ചാണ് ആ രംഗത്തിന് ഇത്രയും ഭംഗി വന്നതെന്നും തെന്നിന്ത്യന്‍ താരം കൂട്ടിച്ചേര്‍ത്തു. ഗാനരംഗത്തില്‍ നായികയുടെ സമ്മതം ഇല്ലാതെ നായകന്‍ വസ്ത്രക്ഷേപം നടത്തുകയാണെന്നും ഇത് ബലാല്‍സംഗത്തിന് തുല്യമാണെന്നുമായിരുന്നു വിമര്‍ശകരുടെ വിലയിരുത്തല്‍.

shortlink

Related Articles

Post Your Comments


Back to top button