Bollywood

അപൂര്‍വ്വ നേട്ടവുമായി അക്ഷയ്കുമാര്‍

ബോളിവുഡ് സൂപ്പര്‍താരം അക്ഷയ്കുമാറിന്‍റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം തന്നെ ബോക്സോഫീസില്‍ പണപ്പെട്ടി നിറച്ചവയാണ്. ഈ വര്‍ഷം അക്ഷയുടെതായി പുറത്തിറങ്ങിയ
എയര്‍ ലിഫ്റ്റും, ഹൗസ് ഫുള്‍ ത്രീയും മികച്ച വിജയമാണ് നേടിയത്. അക്ഷയ് കുമാറിന്‍റെ ഏറ്റവും പുതിയ ചിത്രമായ ‘റുസ്ത’യും 100കോടി ക്ലബില്‍ ഇടം പിടിച്ചിരിക്കുകയാണ്. ‘റുസ്ത’ 100 കോടി ക്ലബില്‍ ഇടം പിടിച്ചതോടെ മറ്റൊരു നാഴികകല്ലുകൂടി പിന്നിട്ടിരിക്കുകയാണ്. കരിയറിലെ എല്ലാ ചിത്രങ്ങളുടെയും കളക്ഷന്‍ ചേര്‍ത്തുവെച്ചാല്‍ 3000 കോടി ക്ലബ്ബില്‍ പ്രവേശിക്കുന്ന ആദ്യ താരമായിരിക്കുകയാണ് അക്ഷയ്കുമാര്‍. മറ്റൊരു ബോളിവുഡ് താരത്തിനും സ്വന്തമാക്കാന്‍ കഴിയാത്ത അപൂര്‍വ്വ നേട്ടമാണിത്.

shortlink

Related Articles

Post Your Comments


Back to top button