Bollywood

ലോക സിനിമയിലെ പ്രതിഫലത്തിന്‍റെ കാര്യത്തില്‍ ആദ്യ പത്തില്‍ ഇടം പിടിച്ചു ബോളിവുഡ് നടി

ഫോബ്‌സ് മാഗസിന്‍ തയ്യാറാക്കിയ പട്ടിക പ്രകാരം  ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നടിമാരില്‍ പത്താം സ്ഥാനമാണ് ബോളിവുഡ് താരം ദീപികയ്ക്കുള്ളത്. ഒരു കോടി ഡോളറാണ് ദീപികയുടെ വരുമാനം. ബോളിവുഡ് നടിമാരില്‍ പത്തിനകത്ത് ഇടം പിടിക്കുമെന്ന് കരുതിയിരുന്നത് പ്രിയങ്ക ചോപ്രയാണ് എന്നാല്‍ പ്രിയങ്കയെ പിന്തള്ളി ദീപിക മുന്‍പന്തിയില്‍ എത്തുകയായിരുന്നു. ഹോളിവുഡ് താരം ജെന്നിഫര്‍ ലോറന്‍സാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 4.6 കോടി ഡോളറാണ് ജെന്നിഫറിന്റെ വരുമാനം. മെലിസ മെക്കാര്‍ത്തി, സ്‌കാര്‍ലറ്റ് ജൊഹാന്‍സണ്‍ തുടങ്ങിയവരാണ് യഥാക്രമം രണ്ട് മൂന്ന് സ്ഥാനങ്ങളില്‍ എത്തിയിരിക്കുന്നത്. ബോളിവുഡില്‍ നിന്ന് ഹോളിവുഡിലേക്കുമുള്ള കുതിപ്പിലാണ് ദീപികയിപ്പോള്‍. വിന്‍ ഡീസലിനൊപ്പമുള്ള ട്രിപ്പിള്‍ എക്‌സാണ് ദീപികയുടെ പുറത്തിറങ്ങാനിരിക്കുന്ന ഹോളിവുഡ് ചിത്രം.

shortlink

Related Articles

Post Your Comments


Back to top button