GeneralHollywoodNEWS

ഓസ്കാര്‍ ജേതാവ് ആന്ദ്രേ വൈദ ഓര്‍മ്മയായി

വാര്‍സ: ആറു പതിറ്റാണ്ടിലെ ചലച്ചിത്ര ജീവിതത്തിന് വിരാമം. പ്രശസ്ത പോളിഷ് സംവിധായകനും ഓസ്‌കര്‍ ജേതാവുമായ ആന്ദ്രേ വൈദ(90) അന്തരിച്ചു. രണ്ടാം ലോക മഹായുദ്ധ കാലത്തെ പോളണ്ടിലെ രാഷ്ട്രീയ കാഴ്ചകള്‍ അവതരിപ്പിച്ചതില്‍ പ്രമുഖനായ വൈദ നാല്‍പതോളം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

സിനിമാ ലോകത്തിന് നൽകിയ സമഗ്ര സംഭാവനക്ക് 2000 ത്തില്‍ വൈദ ഓസ്‌കാറിന് അർഹനായി. 1955 ല്‍ പ്രദര്‍ശനത്തിനെത്തിയ എ ജെനറേഷൻ ഫീച്ചര്‍ ഫിലിമാണ് വൈദയുടെ ആദ്യ ഫിലിം. കനാൽ(1957), ആഷസ് ആൻറ് ആൽമണ്ട്, ബ്രിച്ച് വുഡ്, ദ വെഡ്ഡിങ്, മാൻ ഓഫ് മാർബിൾ തുടങ്ങിയ ചിത്രങ്ങളിലൂടെ വൈദ തന്റെ സാന്നിധ്യം സിനിമാലോകത്ത് അടയാളപ്പെടുത്തി. പ്രോമിസ്ഡ് ലാന്‍ഡ്(1976), ദ മെയ്ഡസ് ഓഫ് വില്‍ക്കോ(1980),മാന്‍ ഓഫ് അയേണ്‍(1982), കാട്ട്യന്‍(2008) എന്നീ നാല് സിനിമകള്‍ ഓസ്‌കാറിന് പരിഗണിക്കപ്പെട്ടിരുന്നു.

കമ്യുണിസ്റ്റ് വിരുദ്ധ പോരാട്ടത്തിലെ സജീവ പ്രവര്‍ത്തകനായ വൈദ 22500 ഓളം പോളിഷ് പൗരന്‍മാരേയും തന്‍റെ പിതാവിനെയും കൂട്ടകുരുതിയ്ക്ക് ഇരയാക്കിയ കാട്ട്യാന്‍ സംഭവത്തെ ആസ്പദമാക്കി തയ്യാറാക്കിയ കാട്ട്യാന്‍ പ്രേക്ഷക പ്രീതി നേടിയ ചിത്രമാണ്. പോളണ്ടില്‍ നിന്നും 2017-ലെ ഓസ്കാറില്‍ വിദേശ ഭാഷാ ചിത്ര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആഫ്ട്ടെര്‍ ഇമേജ് ആണ് അദ്ദേഹത്തിന്‍റെ അവസാന ചിത്രം.

1926ല്‍ വാടകക്ക് കിഴക്കന്‍ പോളണ്ടിലെ സുവാല്കിയില്‍ ജനിച്ച ആന്ദ്രെ വൈദ 1990 ല്‍ പോളണ്ട് പാര്‍ലമെന്റില്‍ സൈനറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button