GeneralNEWS

മുഖ്യമന്ത്രി കുടുംബസമ്മേതം പുലിമുരുകന്‍ കാണാനെത്തി

തിരുവനന്തപുരം● മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബസമ്മേതം മോഹന്‍ലാലിന്റെ ആക്ഷന്‍ ത്രില്ലര്‍ ‘പുലിമുരുകന്‍’ കാണാന്‍ തീയറ്ററിലെത്തി. സംവിധായകനും തിരക്കഥാ കൃത്തുമായ ബി.ഉണ്ണികൃഷ്ണന്‍ മാനേജിംഗ് ഡയറക്ടര്‍ ആയ ഏരീസ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരം ഓവര്‍ബ്രിഡ്ജിന് സമീപത്തെ ഏരീസ് പ്ലസ് എസ്.എല്‍ മള്‍ട്ടിപ്ലക്സിലാണ് ഔദ്യോഗിക തിരക്കുകള്‍ മാറ്റിവച്ച് മുഖ്യമന്ത്രി പുലിമുരുകന്‍ കണ്ടത്. മുഖ്യമന്ത്രിയായ ശേഷം പിണറായി വിജയന്‍ ആദ്യമായാണ് കുടുംബസമേതം തിയറ്ററില്‍ എത്തുന്നത്. ചിത്രം നന്നായി ഇഷ്ടപ്പെട്ടു എന്ന് അദ്ദേഹം മോഹന്‍ലാലൈന്‍ ഫോണില്‍ അറിയിക്കുകയും ചെയ്തു.

Cm Puli

നേരത്തെ മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് നേതാവ് കെ.സി അബു പുലിമുരുകനുമായി താരതമ്യം ചെയ്തിരുന്നു. പിണറായി പുലിമുരുകനും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തോപ്പില്‍ ജോപ്പനും ആണ് എന്നായിരുന്നു അബുവിന്റെ പ്രസ്താവന. നിയമസഭാ സമ്മേളനം കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ കോഴിക്കോട്ടെത്തി സ്വാശ്രയ സമരത്തെ പരിഹസിച്ചത് ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് അബു ഇങ്ങനെ പറഞ്ഞത്.

മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിച്ച് വൈശാഖ് സംവിധാനം ചെയ്ത ചിത്രം തീയറ്ററുകളില്‍ കളക്ഷന്‍ റെകോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ്.

shortlink

Related Articles

Post Your Comments


Back to top button