NEWS

പിരിച്ചുവിട്ട ഡ്രൈവറിന്‍റെ ഉപദ്രവം കവിയൂര്‍ പൊന്നമ്മയുടെ പരാതിയെ തുടര്‍ന്ന് ഡ്രൈവര്‍ അറസ്റ്റില്‍

തിരുവനന്തപുരം:നടി കവിയൂര്‍ പൊന്നമ്മയെ നിരന്തരം ശല്യം ചെയ്യുകയും കാറിനു കേടുപാട് വരുത്തുകയും ചെയ്ത കവിയൂര്‍ പൊന്നമ്മയുടെ മുന്‍ ഡ്രൈവറും സുഹൃത്തും അറസ്റ്റില്‍. കവിയൂര്‍ പൊന്നമ്മയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. മുന്‍ ഡ്രൈവര്‍ ജിതീഷ് ഇയാളുടെ സുഹൃത്ത് രവി എന്നിവരെയാണ് വഞ്ചിയൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കവിയൂര്‍ പൊന്നമ്മയുടെ കാര്‍ ഇവര്‍ കല്ല്‌വച്ച് ഇടിച്ചു നശിപ്പിക്കുകയും തുടര്‍ന്ന് കാറിന്റെ പെയിന്റും ഇളക്കി കളയുകയും ചെയ്തു. സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയതിനെ തുടര്‍ന്ന് ജിതീഷിനെ കവിയൂര്‍ പൊന്നമ്മ ജോലിയില്‍ നിന്ന് പറഞ്ഞു വിട്ടിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ഡ്രൈവര്‍ കാറിനു നേരേ ആക്രമണം നടത്തിയത്. കവിയൂര്‍ പൊന്നമ്മ താമസിക്കുന്ന ഹോട്ടലിലും ഷൂട്ടിംഗ് സ്ഥലങ്ങളിലുമൊക്കെചെന്ന് ഇയാള്‍ നിരന്തരം ശല്യം ചെയ്യാറുണ്ടായിരുന്നു. ഇവര്‍ക്കെതിരെ കേസ് എടുത്തതായും പിന്നീട് ജാമ്യം നല്‍കി വിട്ടയച്ചതായും പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button