General

പത്താംക്‌ളാസ് കഴിഞ്ഞപ്പോള്‍ പലതരം ജോലികളില്‍ ഏര്‍പ്പെട്ടു,ജീവിതത്തില്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ച് ഹരീഷ് കണാരന്‍

കോഴിക്കോടന്‍ ഭാഷയിലൂടെ കോമഡി വേഷങ്ങള്‍ അനായാസം കൈകാര്യം ചെയ്യുന്ന മലയാള സിനിമയിലെ മിന്നും താരമാണ് ഹരീഷ് കണാരന്‍. ഇപ്പോഴത്തെ മലയാള സിനിമകളില്‍ സജീവസാന്നിദ്ധ്യമായി കൊണ്ടിരിക്കുന്ന ഹരീഷ് ജീവിതത്തില്‍ ഒരുപാട് വെല്ലുവിളികളെ അതിജീവിച്ചുവന്ന കലാകാരനാണ്. മഴവില്‍ മനോരമയുടെ കോമഡി ഫെസ്റ്റിവല്‍ എന്ന പരിപാടിയിലൂടെ ശ്രദ്ധനേടിയ ഹരീഷ് മലയാള സിനിമയിലെ തിരക്കേറിയ നടനായി മാറിക്കഴിഞ്ഞു. മാമുക്കോയയും, കുതിരവട്ടം പപ്പുവുമൊക്കെ തനതായ കോഴിക്കോടന്‍ ഭാഷയിലൂടെ പ്രേക്ഷകരെ രസിപ്പിച്ചിരുത്തിയ നടന്മാരാണ് ആനിരയിലേക്കാണ് ഹരീഷിന്റെ വരവും. ജീവിതസാഹചര്യം മോശമായതിനെ തുടര്‍ന്ന് പത്താംക്ലാസ്സ്‌ കഴിഞ്ഞപ്പോഴേക്കും പലതരം ജോലികളില്‍ ഏര്‍പ്പടേണ്ടി വന്നിട്ടുണ്ടെന്നും, തിയറ്റര്‍ ഓപ്പറേറ്റര്‍, കല്‍പ്പണി, പെയിന്റിങ്, ഓട്ടോ ഡ്രൈവര്‍ എന്നിങ്ങനെയുള്ള നിരവധി ജോലികള്‍ ചെയ്താണ് ജീവിച്ചതെന്നും  ഒരു പ്രമുഖ മാധ്യമത്തിനു അനുവദിച്ച അഭിമുഖത്തില്‍ ഹരീഷ് കണാരന്‍ പറയുന്നു.

പത്താംക്‌ളാസ് കഴിഞ്ഞപ്പോള്‍ പലതരം ജോലികളില്‍ ഏര്‍പ്പെട്ടു. തിയറ്റര്‍ ഓപ്പറേറ്റര്‍, കല്‍പ്പണി, പെയിന്റിങ്, ഓട്ടോ ഡ്രൈവര്‍…എന്നിങ്ങനെ പല വേഷങ്ങള്‍ ജീവിതത്തില്‍ അണിഞ്ഞിട്ടുണ്ട്. അക്കാലത്ത് ഞങ്ങള്‍ മൂന്നുപേര്‍ ചേര്‍ന്ന് ‘കാലിക്കറ്റ് ഫ്രണ്ട്‌സ്’ എന്ന പേരില്‍ ഒരു മിമിക്രി ട്രൂപ്പ് നടത്തിയിരുന്നു. 600 രൂപ പ്രതിഫലം വാങ്ങിയൊക്കെ പരിപാടികള്‍ അവതരിപ്പിച്ചിരുന്നു. പെയിന്റിങ് ജോലിക്കുപോകുമ്പോള്‍ ആവശ്യത്തിന് ലീവെടുക്കാനും മറ്റും പറ്റും. ഞങ്ങളുടെ പരിപാടി കണ്ട് കോഴിക്കോട് ‘സൂപ്പര്‍ ജോക്‌സ്’ എന്ന പ്രൊഫഷണല്‍ മിമിക്രി ട്രൂപ്പിലേക്ക് വിളിച്ചു. വര്‍ഷത്തില്‍ 200 പരിപാടിവരെ നടത്തുമായിരുന്നു. അന്ന് ഞങ്ങള്‍ അവതരിപ്പിച്ച നുണമത്സരം എന്ന ഐറ്റം വന്‍ ഹിറ്റായിരുന്നു. പിന്നീട് ചാനല്‍ റിയാലിറ്റി ഷോയില്‍ ആ പരിപാടിയിലെ കഥാപാത്രത്തെ വികസിപ്പിച്ചാണ് ജാലിയന്‍ കണാരന്‍ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്. അവതരിപ്പിക്കുമായിരുന്നു. ദിലീപ്, നാദിര്‍ഷാ, ജയറാം തുടങ്ങിയവരുടെ ഓഡിയോ കാസറ്റ് കേട്ട് അതേപോലെ അനുകരിക്കുകയായിരുന്നു പതിവ്. ദേവരാജന്‍ എന്ന കൂട്ടുകാരനും ഞാനും ചേര്‍ന്നായിരുന്നു പരിപാടി അവതരിപ്പിച്ചത്. കോഴിക്കോട് ചാലപ്പുറം ഗണപത് സ്‌കൂളിലാണ് പഠിച്ചത്. കുട്ടിക്കാലത്തേ സിനിമ കാണുക വലിയ ഹരമായിരുന്നു. ഒന്നാംക്ലാസില്‍ പഠിക്കുന്ന കാലംമുതല്‍ എന്നെ അച്ഛന്‍ സിനിമയ്ക്ക് കൊണ്ടുപോകുമായിരുന്നു. രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അമ്മ മരിച്ചത്. പിന്നെ മാമന്റെ വീട്ടില്‍ നിന്നാണ് പഠിച്ചത്. പത്താംക്ലാസ് വരെ പഠിച്ചു. സിനിമാ തിയേറ്ററില്‍ പ്രൊജക്ട് ഓപ്പറേറ്ററാകാനും ഓഫ്‌സൈറ്റ് പ്രിന്റിങ് പ്രസില്‍ ജോലി ചെയ്യാനും നടത്തിയ ശ്രമം വിജയിച്ചില്ല. അപ്പോഴാണ് പെയിന്റിഗും ഓട്ടോ ഓടിക്കലും തുടങ്ങിയത്. വി ഫോര്‍ യു എന്ന ട്രൂപ്പിലൂടെയാണ് ഞാന്‍ മിമിക്രിയില്‍ സജീവമായത്. ഈ എക്‌സ്പീരിയന്‍സാണ് മനോരമയുടെ പരിപാടിയില്‍ തുണയായത്. ഹരീഷ് കണാരന്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button