NEWS

കബാലിയുടെ റെക്കോര്‍ഡ് ഇനി പഴങ്കഥ, റെക്കോര്‍ഡ് തിരുത്തിയത് അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ബിഗ്ബജറ്റ് ചിത്രം

സ്റ്റയില്‍ മന്നന്‍ ചിത്രം കബാലിയുടെ റെക്കോര്‍ഡ് ഇനി പഴങ്കഥയാകും. കബാലിയെ പിന്തള്ളിയാണ് അണിയറയില്‍ തയ്യാറെടുക്കുന്ന ബിഗ്ബജറ്റ് ചിത്രം മുന്നിലെത്തിയത്. കേരളത്തിലെ വിതരണവകാശത്തിന്‍റെ റെക്കോര്‍ഡാണ് രാജമൗലിയുടെ ബാഹുബലി-2 സ്വന്തമാക്കിയത്. കബാലിയുടെ കേരളവിതരണാവകാശം ആശിര്‍വാദ് സിനിമാസും,മാക്‌സ്‌ലാബും ചേര്‍ന്ന് സ്വന്തമാക്കിയത് 7.5 കോടി രൂപയ്ക്കാണ് എന്നാല്‍ അതിനെ മറികടന്നാണ് ഗ്ലോബല്‍ യുണൈറ്റഡ് മീഡിയാ റെക്കോര്‍ഡ് നേട്ടത്തോടെ ബാഹുബലി 2-വിന്‍റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.

,bahubali-2

11.45 കോടിക്കാണ് ഗ്ലോബല്‍ യുണൈറ്റഡ് മീഡിയ ബാഹുബലി-2 സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ജംഗിള്‍ ബുക്കിന്‍റെ കേരളത്തിലെ വിതരണവകാശവും സ്വന്തമാക്കിയത് ഗ്ലോബല്‍ യുണൈറ്റഡ് മീഡിയയായിരുന്നു. പൃഥ്വിരാജിന്റെ ഓഗസ്റ്റ് സിനിമാസും, ആന്റണി പെരുമ്പാവൂരിന്റെ ആശിര്‍വാദ് സിനിമാസും ബാഹുബലി രണ്ടാം ഭാഗത്തിന്റെ കേരളാ വിതരണാവകാശം നേടാനായി രംഗത്തുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button