CinemaNEWSTeasers

സിംഗം 3; ടീസര്‍ ഇന്ന് വൈകിട്ട്

 

സൂര്യയുടെ സൗത്തിന്ത്യൻ മാസ്സ് ഹിറ്റായ സിംഗം സീരിസിന്റെ മൂന്നാം പതിപ്പിന്റെ ടീസർ ഇന്ന് വൈകിട്ട് 6 മണിക്ക് റിലീസ് ചെയ്യും. ഹരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് ഡിസംബർ 16 നാണ് തീരുമാനിച്ചിട്ടുള്ളത്. അനീതികൾക്കെതിരെ ശക്തമായി പ്രീതികരിക്കുന്ന സൂര്യയുടെ പോലീസ് വേഷം വൻ ജനപ്രീതിയാണ് ദക്ഷിണേന്ത്യ മുഴുവൻ നേടിയെടുത്തത്. ആദ്യ രണ്ടുഭാഗങ്ങളിൽ നിന്നും ഔട്ട്ലുക്കിലും ,അപ്പിയറൻസിലും ഒട്ടേറെ മാറ്റങ്ങളുമായെത്തുന്നുവെന്നതാണ് സിംഗം 3 യെ വ്യത്യസ്തമാക്കുന്നത് .

സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ഗുണവേൽ രാജ നിർമിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ഹാരിസ് ജയരാജാണ്. സൂര്യയ്‌ക്കൊപ്പം അനുഷ്ക ഷെട്ടി, ശ്രുതി ഹസ്സൻ,രാധിക ശരത് കുമാർ തുടങ്ങിയവർ അഭിനയിക്കുന്നു

shortlink

Related Articles

Post Your Comments


Back to top button