BollywoodCinemaGeneralIndian CinemaNEWS

സണ്ണി ലിയോൺ അഭിനയം നിര്‍ത്തുന്നു

 

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ ഗൂഗിളിൽ തിരഞ്ഞ താരമാണ് സണ്ണി ലിയോൺ. ചുരുങ്ങിയ കാലം കൊണ്ടുതന്നെ ബോളിവുഡിൽ തന്‍റെ സ്ഥാനമുറപ്പിക്കാനും താരത്തിന് കഴിഞ്ഞു. പൂജ ഭട്ടിന്‍റെ  ജിസം 2 വിലൂടെ ഹിന്ദി സിനിമാ  ലോകത്തെത്തിയ സണ്ണി, ജാക്ക് പൊട്ട് , രാഗിണി എം എം എസ് 2 , വൺ നൈറ്റ് സ്റ്റാൻഡ് എന്നീ ചിത്രങ്ങളോടെ താരപദവിയിലേയ്ക്ക് ഉയരുകയായിരുന്നു. എന്നാൽ സണ്ണി ആരാധകർക്ക് നിരാശയുണ്ടാക്കുന്ന ഒരു വാർത്തയാണ് ബോളിവുഡിൽനിന്നും കേൾക്കുന്നത്. സണ്ണി അഭിനയം മതിയാക്കാനുള്ള തയ്യാറെടുപ്പിലാണെന്നാണ് മുംബൈയിൽ നിന്നുള്ള റിപ്പോർട്ടുകൾ . കുടുബത്തോടൊപ്പം കൂടുതൽ കഴിയാനും, അമ്മയാകാനുള്ള തയ്യാറെടുപ്പുകൾക്കുമാണ് ഈ തീരുമാനം. കൂടുംബവും സിനിമയും ഒന്നിച്ചു കൊണ്ടുപോവാൻ കഴിയില്ല. പ്രായം ഏറി വരുകയാണ് അതുകൊണ്ട് എത്രയും പെട്ടന്ന് അമ്മയാവണമെന്ന് ഡോക്ടർമാർ പറയുന്നു. അമ്മയായിക്കഴിഞ്ഞാലും സിനിമയിലേയ്ക്ക് തിരിച്ചുവരുമെന്നും. നായിക വേഷങ്ങൾ കിട്ടിയില്ലെങ്കിലും താൻ സിനിമയിൽ പിടിച്ചുനിൽക്കുമെന്നും താരം പറയുന്നു

shortlink

Related Articles

Post Your Comments


Back to top button