CinemaGeneralIndian CinemaMollywoodNEWS

സെന്സറിങ്ങിനു സെന്സറിങ്ങ്

 

സിനിമകളിലെ രംഗങ്ങളും സംഭാഷണങ്ങളും കട്ട് ചെയ്തുകളയുന്ന സെന്‍സര്‍ബോര്‍ഡിന്റെ നടപടികള്‍ക്ക് തടയിടാന്‍ പുതിയ രീതിനിലവില്‍വരുന്നു. സെന്സറിങ്ങിനെ വിമര്‍ശിച്ചു കൊണ്ട് പല സിനിമപ്രവര്‍ത്തകരും നേരത്തെ മുതലേ രംഗത്ത് വന്നിരുന്നു. ശ്യാം ബെനഗല്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (CBFC) അംഗീകരിച്ചതോടെയാണ് സിനിമാ സര്‍ട്ടിഫിക്കേഷന് പുതിയ രീതി വരുന്നത്.

സിനിമ പ്രദര്‍ശനം സംബന്ധിച്ച കേന്ദ്ര നിയമത്തില്‍ അഴിച്ചുപണി ആവശ്യപ്പെട്ടുകൊണ്ടുള്ള നിര്‍ദ്ദേശങ്ങളാണ് ശ്യാം ബെനഗല്‍ കമ്മിറ്റി സമര്‍പ്പിച്ചിട്ടുള്ളത്. ചലച്ചിത്രങ്ങളെ യു, യുഎ, എ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി വര്‍ഗ്ഗീകരിക്കുന്ന രീതിയ്ക്കു പകരം, സിനിമയുടെ ഉള്ളടക്കത്തിനനുസരിച്ച് കൂടുതല്‍ വിഭാഗങ്ങളാക്കി തരംതിരിച്ചു കൊണ്ട് രംഗങ്ങള്‍ മുറിച്ചുമാറ്റുന്ന രീതി ഒഴിവാക്കാനാണ് കമ്മിറ്റി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിന് കൂടുതല്‍ വിഭാഗങ്ങള്‍ ഉള്‍പ്പെടുത്തുമ്പോള്‍ സിനിമയുടെ ഉള്ളടക്കം എങ്ങനെ വര്‍ഗ്ഗീകരിക്കും എന്നത് സംബന്ധിച്ച് അവ്യക്തതയുണ്ട്. അതുപോലെ പുതിയ തരത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ച ഏതെല്ലാം ചിത്രങ്ങള്‍ ചാനലുകളില്‍ പ്രക്ഷേപണം ചെയ്യണം എന്ന കാര്യത്തിലും അവ്യക്തത നില നില്‍ക്കുന്നുണ്ട്.

ചിത്രങ്ങള്‍ക്ക് ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കേഷന്‍ അനുവദിക്കുന്നത് സംബന്ധിച്ചും കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ട്. സെന്‍സര്‍ ബോര്‍ഡിന്റെ ശുപാര്‍ശകള്‍ പ്രക്ഷേപണ മന്ത്രാലയത്തിന് അയച്ചിരിക്കുകയാണ്. ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പില്‍വരുത്തുന്നതിന് നിലവിലുള്ള നിയമത്തില്‍ ഭേദഗതി വരുത്തേണ്ടതുണ്ട്.

shortlink

Related Articles

Post Your Comments


Back to top button