CinemaHollywoodNEWSTrailers

ദി ലോഗോ ബാറ്റ്മാൻ ട്രെയ്‌ലർ പുറത്തിറങ്ങി

 

3ഡിയില്‍ ചിത്രീകരിച്ച അമേരിക്കന്‍-ഡാനിഷ് കംപ്യൂട്ടര്‍ ആനിമേഷന്‍ ചിത്രമാണ് ആക്ഷന്‍-കോമഡി-സൂപ്പര്‍ ഹീറോ സിനിമയായ ദി ലെഗോ ബാറ്റ്മാന്‍ മൂവി. ചിത്രത്തിന്റെ നാലാമത് ട്രെയിലര്‍ പുറത്തിറങ്ങി. ക്രിസ് മക്കെയ് സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് പുറത്തിറങ്ങുക. ബോബ് കേനും ബില്‍ ഫിന്‍ജറും ഡിസി കോമിക്സിനു വേണ്ടി സൃഷ്ടിച്ച ബാറ്റ്മാന്‍ എന്ന കഥാപാത്രത്തെ ആധാരമാക്കി ഒരുങ്ങുന്ന ചിത്രമാണ് ഇത്.

പതിവു പോലെ ഗോഥം നഗരത്തെ വില്ലന്‍മാരില്‍ നിന്ന് രക്ഷിക്കാനുള്ള ബാറ്റ്മാന്റെ ശ്രമം തന്നെയാണ് ചിത്രത്തിന്റെ പ്രമേയം. ജോക്കറെ നേരിടാന്‍ റോബിനും, ആല്‍ഫ്രഡുമെല്ലാമുണ്ട്. ചിത്രം നിര്‍മ്മിക്കുന്നത് വാര്‍ണര്‍ അനിമേഷന്‍ ഗ്രൂപ്പും വിതരണം ചെയ്യുന്നത് വാര്‍ണര്‍ ബ്രദേഴ്സ് പിക്ചേഴ്സുമാണ്. വില്‍ ആര്‍നെറ്റാണ് ബാറ്റ്മാന് ശബ്ദം നല്‍കിയിരിക്കുന്നത്. വില്ലനായ ജോക്കറിന് സാക് ഗലഫിനാകിസാണ് ശബ്ദം നൽകുക

shortlink

Related Articles

Post Your Comments


Back to top button