CinemaGeneralIndian CinemaMollywoodNEWS

‘റയാന്റെ കുട്ടി കുറുമ്പ് വീണ്ടും തിരിച്ചെത്തുന്നു’

 

2013 ൽ റിലീസ് ചെയ്ത ഫിലിപ്സ് ആൻഡ് മങ്കിപെൻ തീയേറ്ററുകളിൽ വിജയമായ സിനിമയാണ്. മലയാളത്തിലിറങ്ങിയ ലക്ഷണമൊത്ത ചിൽഡ്രൺ ഫിലിമായി ചിത്രത്തെ വിലയിരുത്തപ്പെടുന്നു. കുടുംബപ്രേക്ഷകർ ഏറ്റെടുത്ത ഈ സിനിമയുടെ രണ്ടാം ഭാഗം വരുന്നു എന്നാണ് പുതിയ വാർത്ത. ബാലതാരമായി സനൂപ് സന്തോഷ് ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രം സംവിധാനം ചെയ്തത് റോജിൻ തോമസും ഷാനിൽ മുഹമ്മദും ചേർന്നാണ്. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബുവും, സാന്ദ്ര തോമസും ചേർന്നാണ് ചിത്രം നിർമിച്ചത്.

ഇതേ ബാനറിന്റെ കീഴിൽ തന്നെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗവും ഒരുങ്ങുന്നത്. സ്ക്രിപ്റ്റ് വർക്കുകൾ പുരോഗമിക്കുകയാണെന്നും , ചിത്രത്തിൽ പുതിയ ചില കഥാപാത്രങ്ങളും കടന്നുവരുന്നുണ്ടെന്നും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറയുന്നു

shortlink

Related Articles

Post Your Comments


Back to top button