NEWS

‘കല്യാണിക്കുട്ടി ഇനിയും ഉയരങ്ങളില്‍ എത്തട്ടെ’ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി ദുല്‍ഖര്‍

 

സൗഹൃദങ്ങള്‍ക്ക് വളരെ പ്രാധാന്യം കല്‍പ്പിക്കുന്ന ആളാണ് മമ്മൂട്ടി .  വാപ്പച്ചിയുടെ ഈ സ്വഭാവം അത്രത്തോളം തന്നെ ദുല്‍ഖറിലുമുണ്ട്.  അത് ശരി വെക്കുകയാണ്‌ ദുല്‍ഖര്‍ സല്‍മാന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്‌.  മുംബൈയിലെ ബാരി ജോണ്‍ ആക്റ്റിങ് സ്റ്റുഡിയോയിലെ പഠനകാലത്തെ ഒരു സുഹൃത്തിനെക്കുറിച്ചുള്ള ഓര്‍മ്മകളാണ് ദുല്ഖര്‍ പങ്കുവെക്കുന്നത്.  സഹപാഠി ആയിരുന്ന കല്യാണി ദേശായിയെക്കുറിച്ചാണ് താരപുത്രന്റെ ഇന്സ്ടഗ്രം പോസ്റ്റ്‌.

“അന്ന് കൂട്ടത്തില്‍ ഏറ്റവും പ്രായം കുറവ് ബെംഗളൂരുകാരിയായ കല്യാണിക്കായിരുന്നു. അതിനാല്‍ തന്നെ കുട്ടിയായിട്ടായിരുന്നു എല്ലാവരും അവളെ കരുതിയിരുന്നത്.  ഇന്നവര്‍ അറിയപ്പെടുന്ന കോസ്ട്യും ഡിസൈനറാണ്.  ‘നോട്ട് ജസ്റ്റ് ബ്ലാക്ക്’ എന്ന കല്യാണിയുടെ കോസ്റ്റ്യും ബ്രാന്‍ഡ് ലോഞ്ചു ചെയ്യാന്‍ പോവുകയാണ്”.

തങ്ങളെല്ലാം കല്യാണിയെക്കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നുവെന്നും കല്യാണി ഇനിയും ഉയരങ്ങളിലെത്താന്‍ എല്ലാ ആശംസകളും നേരുന്നുവെന്നും ദുല്‍ഖര്‍ കുറിപ്പിലൂടെ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button