BollywoodNEWS

തനിക്കൊപ്പം അഭിനയിക്കുന്നത് ഷാരുഖിനു ഇഷ്ടമല്ലെന്ന് പ്രമുഖ നടി

 

കിങ് ഖാന്‍ ഷാരൂഖിനൊപ്പം അഭിനയിക്കുക എന്നതാണ് ബോളിവുഡിലെ മിക്ക നടിമാരുടെയും ആഗ്രഹം. ബോളിവുഡിലെ ഒന്നാം നിര നടിമാരായ ദീപിക പദുകോണ്‍,അനുഷ്ക്ക ശര്‍മ്മ, ആലിയ ഭട്ട് എന്നിവര്‍ക്കെല്ലാം ഷാറൂഖിനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഒരു നടിക്ക് അതിനുള്ള ഭാഗ്യം ലഭിക്കുന്നില്ല. വരുന്ന അവസരങ്ങളൊക്കെ നഷ്ടമാകുന്നത് തനിക്കൊപ്പം അഭിനയിക്കുന്നത് ഷാരുഖിനു ഇഷ്ടമല്ലാത്തതിനാല്‍ ആണെന്നാണ് നടി പറയുന്നത്. നടന്‍ അനില്‍ കപൂറിന്റെ മകള്‍ സോനം കപൂറാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചിരിക്കുന്നത്. നടിയുടെ മെസേജുകളെല്ലാം ഷാറൂഖ് അവഗണിക്കുന്നതായാണ് നടി പറയുന്നത്.

സംവിധായകന്‍ ആനന്ദ് എല്‍ റായുടെ അടുത്ത ചിത്രത്തില്‍ ഷാരൂഖാണ് നായകന്‍.കുള്ളന്റെ വേഷമാണ് ഈ ചിത്രത്തില്‍ ഷാറൂഖിന്. ചിത്രത്തിലെ നായികയായി തീരുമാനിച്ചത് നടി കത്രീന കൈഫിനെയും.  സംവിധായകന്‍ ആനന്ദ് എല്‍ റായുടെ പ്രിയപ്പെട്ട നടിയാണ് നടന്‍ അനില്‍ കപൂറിന്റെ മകള്‍ സോനം കപൂര്‍. സോനത്തിന് ആനന്ദ് ചിത്രത്തില്‍ നായികയായി അഭിനയിക്കാന്‍ താത്പര്യമുണ്ടായിരുന്നു. സംവിധായകനും ഇക്കാര്യത്തില്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും കത്രീനയക്കു ഡേറ്റു കൊടുത്തതു കാരണം സോനത്തെ നായികയാക്കാന്‍ കഴിയുമായിരുന്നില്ല. തനിക്ക് ആനന്ദ് ചിത്രത്തില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടെന്നു കാണിച്ച്‌ സോനം കപൂര്‍ ഷാറുഖിനും മെസേജ് അയച്ചിരുന്നു. പക്ഷേ ഷാറൂഖ് ഇതിനു മറുപടി അയച്ചില്ലെന്നാണ് നടി പറയുന്നത്. തന്നൊടൊപ്പം പ്രവര്‍ത്തിക്കാന്‍ ഷാറൂഖാനു  താത്പര്യമില്ലാത്തതു കൊണ്ടാണ് നടന്‍ മെസേജിനു മറുപടി അയക്കാത്തതെന്നാണ് സോനം കപൂര്‍ പറയുന്നത്. ചിത്രത്തിലെ നായികയായി ദീപിക പദുകോണിനെയാണ് തീരുമാനിച്ചിരുന്നതെന്നാണ് ആദ്യം വാര്‍ത്ത വന്നിരുന്നത്. പിന്നീട് സംവിധായകന്‍ ഇത് നിരാകരിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button