Bollywood

ജുദ്വാ വീണ്ടും വരുന്നു, സല്ലു അതിഥിയാവും

 

സിനിമ മേഖല ആകെ റീമേക്കുകളുടെ കാലമാണ്. 1990 കളില്‍ തകര്‍ത്തോടിയ പല ചിത്രങ്ങളും വീണ്ടും റീമേക്ക് ചെയ്ത് വന്നിട്ടുണ്ട്. സല്‍മാന്റെ കോമഡി ചിത്രം ജുദ്വായും റീമേക്കിനായി തയ്യാറെടുക്കുകയാണ്.

1997 ല്‍ സല്‍മാന്‍ ഖാന്‍ തകര്‍ത്തഭിനയിച്ച ജുദ്വ യുടെ റീമേക്കില്‍ വരുണ്‍ ധവാനൊപ്പം ജാക്വിലിന്‍ ഫെര്‍ണാണ്ടസും താപ്സി പന്നുവും അഭിനയിക്കുമെന്ന് സംവിധായകന്‍ ഡേവിഡ് ധവാന്‍ പറഞ്ഞു. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവും.

ഏറെ തമാശകളുള്ള ചിത്രം ബോക്സ് ഓഫീസില്‍ വന്‍ ഹിറ്റായിരുന്നു.സല്‍മാന്റെ പ്രകടനവും പ്രേക്ഷക മനസ്സില്‍ ഇടം പിടിക്കുന്നതായിരുന്നു. റീമേക്ക് ചിത്രത്തില്‍ ആരാധകരുടെ സല്ലു അതിഥി വേഷത്തില്‍ എത്തും.

shortlink

Related Articles

Post Your Comments


Back to top button