CinemaGeneralIndian CinemaNEWS

സ്ത്രീകൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളെ ഇന്ത്യൻ സിനിമ നിരാകരിക്കുന്നു; അമിതാഭ് ബച്ചൻ

 

സമൂഹത്തിൽ അധികരിച്ചുകൊണ്ടിരിക്കുന്ന സ്ത്രീകൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളെ ഇന്ത്യൻ സിനിമ നിരാകരിക്കുന്നുവെന്ന് ബോളിവുഡ് നടൻ അമിതാഭ് ബച്ചൻ. ഇത്തരം പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന സിനിമകൾ കുറവാണ് . കൊൽക്കത്ത ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിനെ ഇരുപത്തി രണ്ടാം പതിപ്പിന്റെ ഉദ്ഘാടന ചടങ്ങിലാണ് അമിതാഭ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. “ഇന്ത്യൻ സിനിമയിലെ മാറുന്ന സ്ത്രീ “എന്ന വിഷയം മുൻനിർത്തി ചടങ്ങിൽ സംവാദം നടന്നിരുന്നു . അമിതാഭ് ബച്ചൻ പ്രധാന വേഷം ചെയ്ത പിങ്ക് എന്ന ചിത്രം മേളയിൽ പ്രദർശിപ്പിക്കുന്നുണ്ട്.

ഉട്ത്താ പഞ്ചാബ്, പർച്ചേത് തുടങ്ങിയ ചിത്രങ്ങൾ ഈ വിഷയം കൈകാര്യം ചെയ്യുന്നുണ്ട് നഗര ഗ്രാമ വ്യത്യാസമില്ലാതെ സ്ത്രീകളോടുള്ള പൊതുസമൂഹത്തിന്റെ മോശം കാഴ്ചപ്പാടുകളെ ചോദ്യം ചെയ്യാൻ പിങ്ക് കാണികളെ ഓര്മിപ്പിക്കുമെന്നും നടൻ പറഞ്ഞു .

shortlink

Related Articles

Post Your Comments


Back to top button