NEWS

കര്‍ക്കശക്കാരനായ അച്ഛനായി അമീര്‍; ദംഗലിലെ ആദ്യ ഗാനം പുറത്തിറങ്ങി

 

അമീര്‍ഖാന്‍ പ്രധാന വേഷത്തിലെത്തുന്ന ദംഗലിലെ ആദ്യഗാനം പുറത്തിറങ്ങി. ‘ഹാനികാരക് ബാപ്പു’ എന്ന് തുടങ്ങുന്ന ഗാനത്തില്‍ കര്‍ക്കശക്കാരനായ അച്ഛനായിട്ടാണ് അമീര്‍  പ്രത്യക്ഷപ്പെടുന്നത്. പ്രീതം സംഗീത സംവിധാനം ചെയ്തിരിക്കുന്ന പാട്ടിന്റെ വരികൾ എഴുതിയിരിക്കുന്നത് അമിത് ഭട്ടാചാര്യയാണ് .
ഇന്ത്യയ്ക്കുവേണ്ടി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടിയ ഗീത ഫൊഗട്ട്, ബബിത എന്നിവരുടെ അച്ഛനായ ഗുസ്തിക്കാരന്‍ മഹാവീര്‍ ഫൊഗട്ടായാണ് ആമിര്‍ ചിത്രത്തില്‍ എത്തുന്നത്. തന്റെ പെണ്‍മക്കളെ ഗുസ്തിക്കാരികളാക്കാന്‍ കഠിനമായ പരിശീലനത്തിന് തള്ളിവിടുന്നതാണ് പാട്ടിന്റെ പ്രമേയം.

shortlink

Related Articles

Post Your Comments


Back to top button