CinemaGeneral

പൃഥ്വിക്കു വെല്ലുവിളി ഉയര്‍ത്തി ആടുജീവിതം

 

പ്രശസ്ത എഴുത്തുകാരന്‍ ബെന്യാമിന്‍ പ്രവാസി ജീവിതത്തിന്റെ നെരിപ്പോടുകളെ വായനക്കാരന്റെ മുന്നിലെത്തിച്ച ആടുജീവിതം സിനിമയാകുന്നു. ‘ആടുജീവിത’ത്തെ അടിസ്ഥാനമാക്കിയുള്ള സിനിമ അടുത്ത ജൂണില്‍ ആരംഭിക്കുമെന്ന് സംവിധായകന്‍ ബ്ലെസി പറഞ്ഞു. ജോലി തേടി ഗള്‍ഫില്‍ എത്തി അവിടെ അകപ്പെട്ടു പോകുന്ന നജീബ് എന്ന ചെറുപ്പക്കാരന്റെ അതിജീവനത്തിന്റെ കഥയാണ് ആടുജീവിതം പറയുന്നത്. നജീബിന്റെ വേഷമിടുന്നത് പൃഥ്വിരാജാണ്. പൃഥ്വിയെ സംബന്ധിച്ച്‌ ഏറ്റവും വലിയ വെല്ലുവിളിയായിരിക്കും ഈ കഥാപാത്രം. നജീബ് ആകുന്നതിനുള്ള തയ്യാറെടുപ്പിലാണ് പൃഥ്വി. ഇതിനായി ശരീരഭാഗം പകുതിയിലധികം കുറയ്ക്കണം. ചിത്രത്തിനായി രണ്ട് വര്‍ഷം പൂര്‍ണ്ണമായും പൃഥ്വി മാറ്റിവെച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ മികവിനായി ഏതു തരത്തിലുമുള്ള റിസ്ക്കുകളും ഏറ്റെടുക്കുന്നയാളാണ് പൃഥ്വിരാജ്. മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായാണു 3ഡി ചിത്രം നിര്‍മിക്കുന്നത്.  എല്ലാ മേഖലയിലുമെന്ന പോലെ സിനിമയിലും കാലത്തിനനുസരിച്ചു മാറ്റമുണ്ടെന്നു ബ്ലെസി പറഞ്ഞു. സൃഷ്ടികള്‍ കാലത്തിനതീതമായിരിക്കണമെന്നാണ് എഴുത്തുകാരും സിനിമക്കാരുമെല്ലാം ആഗ്രഹിക്കുന്നത്.  ജീവിതത്തിലെ മാറ്റങ്ങള്‍ക്ക് അനുസരിച്ച്‌ സിനിമയില്‍ ഉള്‍പ്പെടെ വ്യത്യസ്ത പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button