BollywoodNEWS

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മായാവതിക്കെതിരേ ബോളിവുഡ് താരം രാഖി സാവന്ത് മല്‍സരിക്കുന്നു

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രി മായാവതിക്കെതിരേ ബോളിവുഡ് താരം രാഖി സാവന്ത് മല്‍സരിക്കും.റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സ്ഥാനാര്‍ത്ഥിയായിട്ടാണ് രാഖി സാവന്ത് മല്‍സരിക്കുക . പാര്‍ട്ടിയുടെ വനിതാ വിഭാഗം പ്രസിഡന്റായ രാഖി മല്‍സരിക്കുന്ന കാര്യം ആര്‍പിഐ തലവനായ രാംദാസ് അത്താവലെയാണ് വ്യക്തമാക്കിയത്. തനിക്ക് അച്ഛനെ പോലെയാണ് അത്താവലെ എന്നും അദ്ദേഹത്തിന്റെ തീരുമാനം അനുസരിക്കുമെന്നും രാഖി സാവന്തും പ്രതികരിച്ചു.

shortlink

Related Articles

Post Your Comments


Back to top button