Indian Cinema

യന്തിരന്റെ രണ്ടാം ഭാഗം ,ആദ്യ പോസ്റ്റര്‍ പുറത്ത്

 

രജനികാന്ത് ചിത്രം 2.0 ന്റെ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. ഐശ്വര്യ റായി നായികയായ യന്തിരന്റെ രണ്ടാം ഭാഗമാണ് 2.0. ഞായറാഴ്ച്ച ചിത്രത്തിന്റെ ഫസ്റ്ലുക്ക്‌ പുറത്തിറക്കാന്‍ ഇരിക്കെയാണ് . അതിനു മുന്നോടിയായാണ് ചിത്രത്തില്‍ വില്ലനായെത്തുന്ന അക്ഷയ് കുമാറിന്‍റെ ചിത്രം ഉള്‍പ്പെടുത്തിയ പോസ്റ്റര്‍ പുറത്തുവിട്ടത്. 2.0 ഒരു സയന്റിഫിക്-ഫിക്ഷന്‍ ചിത്രമായാണ് തയ്യാറാക്കുന്നത്. ഭീമാകാരമായ ടൈറ്റിലിനടിയില്‍ ഇരുകൈകളും വിരിച്ച്‌ നില്‍ക്കുന്ന  വില്ലനായാണ് പോസ്റ്ററില്‍ അക്ഷയ്കുമാര്‍ പ്രത്യക്ഷപ്പെടുന്നത്. വെളുത്ത മുടിയും വലിയ കണ്‍പിരികവുമായി വേറിട്ട വേഷത്തിലായിരിക്കും അക്ഷയ്കുമാര്‍ പ്രേക്ഷകര്‍ക്ക്‌ മുമ്പിലെത്തുന്നത്. അക്ഷയ്കുമാറിന്റെ ഗെറ്റപ്പ് നേരത്തെ തന്നെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. . അക്ഷയ് കുമാറിന്റെ തമിഴ് അരങ്ങേറ്റവേദി കൂടിയാണ് 2.0.

സംവിധായകന്‍ എസ് ശങ്കറിന്റെ സ്വപ്ന ചിത്രമാണ് 2.0. മുംബൈയിലെ യഷ് രാജ് സ്റ്റുഡിയോയില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കും. പ്രമുഖ ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറായിരിക്കും അവതാരകന്‍. ചിത്രത്തിലെ താരങ്ങളും മറ്റു പ്രമുഖരും പങ്കെടുക്കുന്ന ചടങ്ങ് യൂട്യൂബില്‍ തത്സമയം സംപ്രേഷണം ചെയ്യും. തമിഴ്,തെലുങ്ക്,ഹിന്ദി ഭാഷകളിലായി ഒരുക്കുന്ന ചിത്രത്തിന് 350 കോടിയോളം ചെലവുണ്ട്.
.

shortlink

Related Articles

Post Your Comments


Back to top button