BollywoodCinemaIndian CinemaMollywoodNEWSSongsVideos

ദി സോള്‍ ഓഫ് താരമണി ; ആൻഡ്രിയയുടെ മ്യൂസിക് വീഡിയോയ്ക്ക് മികച്ച പ്രതികരണം

 

ദി സോള്‍ ഓഫ് താരമണി എന്നു പേരിട്ട പാട്ട് കാണുമ്പോഴും കേള്‍ക്കുമ്പോഴും ആന്‍ഡ്രിയയെ അഭിനന്ദിക്കാതെ വയ്യ. താരമണി എന്ന ചിത്രത്തിന്റെ പ്രൊമോഷണൽ ഗാനമാണിത്. റാം എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് താരമണി.

കറുപ്പിലും വെളുപ്പിലും തീര്‍ത്ത ഫ്രെയിമുകളുള്‍പ്പെടെ ഗാനത്തിന്റെ ദൃശ്യങ്ങള്‍ക്കെല്ലാം പ്രത്യേക ഭംഗിയാണ്. ലളിത സൗന്ദര്യവുമായി ആന്‍ഡ്രിയയാണ് പാടി അഭിനയിക്കുന്നത്.

ഇംഗ്ലിഷ് മ്യൂസിക് വിഡിയോകള്‍ക്കു സമാനമായാണ് ഗാനങ്ങള്‍ ഒരുക്കിരിക്കുന്നത്. പതിയെ മൂളുന്ന ഓര്‍ക്കസ്ട്രയ്‌ക്കൊപ്പം നേര്‍ത്ത സ്വരം നല്‍കി ആന്‍ഡ്രിയ ഭാവാര്‍ദ്രമായി പാടിയിരിക്കുന്നു.
ഈ പാട്ട് ചിത്രത്തില്‍ ഉള്‍പ്പെടുത്തിട്ടില്ല. യുട്യൂബിലെത്തിയ പാട്ടിനു മികച്ച പ്രേക്ഷക പ്രതികരമാണ് ലഭിക്കുന്നത്.
വസന്ത് രവി അഡ്രിയാന്‍ നൈറ്റ് ജെസ്ലി, അഞ്ജലി, അഴകം പെരുമാള്‍ എന്നിവരാണു ചിത്രത്തിലെ പ്രധാന താരങ്ങള്‍.

shortlink

Related Articles

Post Your Comments


Back to top button