CinemaIndian CinemaNEWSTrailersVideos

പ്രീറിലീസ് പ്രചരണത്തില്‍ ഒരു പുതിയ വഴിയുമായി സെയ്ത്താന്‍

ഒരു ചിത്രത്തിന്‍റെ വിജയത്തിന് അണിയറപ്രവര്‍ത്തകര്‍ പുതുമകള്‍ ചെയ്യുന്നത് സ്വാഭാവികം. എന്നാല്‍ ഇവിടെ പ്രീറിലീസ് പ്രചരണത്തില്‍ ഒരു പുതിയ വഴി കാണിക്കുകയാണ് ‘സെയ്ത്താന്‍.

തമിഴിലും തെലുങ്കിലും വന്‍വിജയം നേടിയ ‘പിച്ചൈക്കാരന്’ ശേഷം വിജയ് ആന്റണി നായകനാവുന്ന ചിത്രത്തിന്റെ ആദ്യ പത്ത് മിനിറ്റാണ് അണിയറക്കാര്‍ ഓണ്‍ലൈനായി പുറത്തുവിട്ടു. ടൈറ്റില്‍ സീക്വന്‍സ് ഉള്‍പ്പെടെയുള്ള 9.49 മിനിറ്റ് വീഡിയോ ആണ് പുറത്തെത്തിയത്.

സൈക്കോളജിക്കല്‍ ത്രില്ലര്‍ നോവല്‍ ‘ദി ഗേള്‍ വിത്ത് ദി ഡ്രാഗണ്‍ ടാറ്റു’വിനെ ആസ്പദമാക്കി നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ അരുന്ധതി നായരാണ് നായിക. ചാരുഹാസനും വൈ.ജി.മഹേന്ദ്രയും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘സെയ്ത്താന്‍’ ടീസറിന് വന്‍ വരവേല്‍പ്പാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. പ്രദീപ് കൃഷ്ണമൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഫാത്തിമ വിജയ്ആന്റണിയാണ്.

സംഗീതസംവിധായകനായും ഗായകനായും പേരെടുത്ത വിജയ് ആന്റണി 2011ല്‍ പുറത്തുവന്ന ‘നാന്‍’ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. ‘സെയ്ത്താന്‍’ ഈ വര്‍ഷാവസാനം തീയേറ്ററുകളിലെത്തും.

shortlink

Related Articles

Post Your Comments


Back to top button