CinemaIndian CinemaMollywoodNEWS

വിവാദങ്ങള്‍ നല്‍കിയ മടുപ്പുമായി മൂന്ന് വര്‍ഷം സിനിമാ ലോകത്ത് നിന്നും മാറി ജീവിച്ച ഷെറി വീണ്ടും വരുന്നു

വിവാദങ്ങള്‍ നല്‍കിയ മടുപ്പുമായി മൂന്ന് വര്‍ഷം സിനിമാ ലോകത്ത് നിന്നും മാറി ജീവിച്ച ഷെറി വീണ്ടും വരുന്നു. ഐഎഫ് എഫ് കെയില്‍ മലയാള സിനിമ ഇന്ന് എന്ന  വിഭാഗത്തില്‍ ഷൈജു ഗോവിന്ദിനൊപ്പം സംവിധാനം ചെയ്ത ഗോഡ്സെ എന്ന ചിത്രവുമായി.  ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് ഷെറിയാണ്.

ആദിമധ്യാന്തം എന്ന ചിത്രത്തെയും അതിന്റെ വിവാദങ്ങളെയും മലയാളികള്‍ മറന്നിട്ടില്ല. മൂന്നു വര്‍ഷം മുന്പ് കെ ബി ഗണേഷ്കുമാര്‍ മന്ത്രിയായിരുന്ന സമയത്ത് നടന്ന ഐഎഫ് എഫ് കെയില്‍ വിവാദമായ ചിത്രം ആയിരുന്നു ആദിമധ്യാന്തം. അതോടെ ഷെറി എന്ന സംവിധായാകനെയും നമ്മള്‍ ഓര്‍ത്ത്‌ തുടങ്ങി.

ഇപ്പോള്‍ വീണ്ടും ഐഎഫ് എഫ് കെ യുടെ ഭാഗമാകാന്‍ ഷെറി എത്തുന്നു. ഗോഡ്സെ എന്ന തന്റെ പുതിയ ചിത്രവുമായി. ഗോഡ്സെ എന്ന ചിത്രത്തില്‍ വിനയ് ഫോര്‍ട്ട്‌, മൈഥിലി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ടി ന്‍ പ്രകാശിന്‍റെ ഗാന്ധിമാര്‍ഗ്ഗം എന്ന കഥ അടിസ്ഥാനമാക്കി രൂപകല്‍പ്പന ചെയ്ത ഈ ചിത്രം വര്‍ഗ്ഗീയ ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെയുള്ള ഒരു പ്രതികരണമാണ് .

shortlink

Related Articles

Post Your Comments


Back to top button