CinemaIndian CinemaInternationalNEWS

ഗോവന്‍ ചലച്ചിത്രോല്‍സവ സംഘാടനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി പ്രമുഖനടന്‍ ദൃഥിമന്‍ ചറ്റര്‍ജി

സൈനികചിട്ടപ്രകാരമുള്ള പരിശോധന സംവിധാനങ്ങള്‍ ഉള്ള ഗോവന്‍ ചലച്ചിത്രോല്‍സവ സംഘാടനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി പ്രമുഖനടന്‍ ദൃഥിമന്‍ ചറ്റര്‍ജി രംഗത്ത്. ചലച്ചിത്രമേളയ്ക്ക് അതിന്റെ അന്തസ് നഷ്ടമായെന്നും കച്ചവട സിനിമയുടെ ആഘോഷമാത്രമാണ് മേളയില്‍ നടക്കുന്നതെന്നും ദൃഥിമന്‍ ആരോപിച്ചു. വാണ്ിജ്യ സിനിമകളിലെ താരങ്ങള്‍ക്ക് പിന്നാലെ പോകുന്ന മേളയുടെ സംഘാടകര്‍ നല്ല സിനിമകളുമായി എത്തുന്നവരെ അവഗണിക്കുന്നു. സിനിമകാണിക്കാന്‍ പട്ടാളത്തെ ഇറക്കി കാവല്‍ ഒരുക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

ഇന്ത്യന്‍ പനോരമയില്‍ ഇടംനേടിയ ചിത്രകാര്‍ എന്ന സിനിമയുമായി മേളയില്‍ എത്തിയ അദ്ദേഹത്തിനും അണിയറ പ്രവര്‍ത്തകര്‍ക്കും ദുരനുഭവമാണുണ്ടായത്.ചിത്രത്തിന്റെ സംവിധായകന്‍ സൈബല്‍മിത്രയ്ക്കും മറ്റു പിന്നണി പ്രവര്‍ത്തകര്‍ക്കും താമസസൌകര്യത്തിനുവേണ്ടി നാലു മണിക്കൂര്‍ വരെ കാത്തിരിക്കേണ്ടി വരുകയും അതിനുശേഷം സ്വന്തം നിലയ്ക്ക് താമസസൌകര്യം അദ്ദേഹത്തിനു കണ്ടെത്തേണ്ടി വരുകയ്യും ചെയ്തു. മേളയില്‍ പങ്കെടുക്കാന്‍ സംഘടകര്‍ പാസ് അനുവദിക്കാത്തതുമൂലം സ്വന്തം നിലയില്‍ ഡെലിഗേറ്റ് പാസിന് അപേക്ഷിച്ച അദ്ദേഹത്തിന് ദീര്‍ഘമായ സുരക്ഷാപരിശോധനകള്‍ മൂലം പാസ് വാങ്ങാന് തിയേറ്റര്‍ സമുച്ചയത്തിനുളളില്‍ കടക്കാന്‍ സാധിച്ചില്ല. ഇത്തരം ദുരനുഭവങ്ങള്‍ കൊണ്ടാണ് അദ്ദേഹം മേളയ്ക്കെതിരെ രംഗത്ത് വന്നത്

ഇന്ത്യന്‍ സമാന്തര സിനിമയുടെ മുഖമായി അറിയപ്പെടുന്ന ദൃഥിമന്‍ സത്യജിത്ത് റേ സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. നീലാകാശം പച്ചക്കടല്‍ ചുമന്ന ഭൂമി അടക്കമുള്ള മലയാള സിനിമകളിലും അദ്ദേഹം അഭിനയ്ിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button