Mollywood

സീതാകാളിയുമായ്‌ സ്നേഹ എത്തുന്നു

മലയാള സിനിമയിലേക്ക് സ്ത്രീ കേന്ദ്രീകൃത കഥയുമായി സീതാകാളി എത്തുന്നു. സീതാകാളിയുടെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത് പ്രശസ്ത എഴുത്തുകാരനായ ശ്രീപ്രതാപ് ആണ്. നവനീത് ശിവ ഇമേജിന്റെ ബാനറില്‍ രാംദാസ് കോട്ടയില്‍,വടക്കേ അമ്ബലപ്പാട്ട് ശിവന്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയായ ചിത്രം അടുത്ത വര്ഷം ആദ്യം തിയേറ്ററിലെത്തും. ടെലിവിഷന്‍ സീരിയലുകളിലൂടെ പ്രശസ്തയായ സ്നേഹയാണ് സീതാകാളിയായി വേഷമിടുന്നത്.നായകന്മാരില്ലാത്ത ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് സ്നേഹ. ജി ശങ്കരപ്പിള്ള അവാര്‍ഡ് അടക്കം പന്ത്രണ്ടോളം തവണ മികച്ച സംവിധായകനുള്ള അവാര്‍ഡ് നേടിയ ശ്രീപ്രതാപ് നേത്രം,വീട്ടിലേക്ക്,ശക്തന്‍ തമ്ബുരാന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷമാണ് സീതാകാളി ഒരുക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button