CinemaGeneral

ലൂസിഫര്‍ പ്രതിസന്ധിയിലോ ?

മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ച് വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. പൃഥ്വിരാജ് ആദ്യമായി സംവിധായകനാകുന്ന ചിത്രത്തിലെ നായകന്‍ മോഹന്‍ ലാല്‍ ആണെന്നും വാര്‍ത്തകള്‍ വന്നിരുന്നു.  ലൂസിഫര്‍  എന്ന് പേരിട്ടിരിക്കുന്ന  ചിത്രം നിര്‍മ്മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്.     2017ല്‍ എത്തുമെന്ന് പറയുന്ന സിനിമയ്ക്കായി ആറു മാസം മോഹന്‍ലാല്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ സിനിമയെക്കുറിച്ച്‌ മോഹന്‍ലാലും ആന്‍റണി പെരുന്പാവൂരും ആശങ്കയിലാണെന്നാണ് സൂചനകള്‍. പൃഥ്വിയുടെ തിരക്കുകളാണ് ഇരുവര്‍ക്കും ആശങ്ക ഉണ്ടാക്കുന്നത്. ടിയാന്‍, മൈ സ്റ്റോറി എന്നിവയുടെ ഷൂട്ടിങ് തിരക്കുകളിലാണ് പൃഥ്വിയിപ്പോള്‍. അതിനു ശേഷം ആര്‍എസ് വിമലിന്‍റെ കര്‍ണ്ണനായി ഒരു വര്‍ഷം. പിന്നീട് രണ്ട് വര്‍ഷത്തോളം ബ്ലെസിയോടൊപ്പം ആടുജീവിതം. ഇതിനിടെ എപ്പോള്‍   പൃഥ്വി സംവിധാനത്തിലേക്ക് തിരിയുമെന്നതാണ് ഇരുവരുടെയും ആശങ്ക. സിനിമ ഉപേക്ഷിച്ചെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പോലും ഇടക്ക് പ്രചരിച്ചിരുന്നു. എന്നാല്‍, വാര്‍ത്ത നിഷേധിച്ച് ആന്‍റണി പെരുന്പാവൂര്‍ രംഗത്തെത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button