GeneralMollywood

മാവോയിസ്റ്റ് ഏറ്റുമുട്ടല്‍, റിമ പ്രതികരിക്കുന്നു

നിലമ്പൂരില്‍ നടന്ന മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട അജിതയുടെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്ത് നടി റിമ കല്ലിങ്കല്‍. 19 വെടിയുണ്ടകളും നിരായുധയായ ഒരു സ്ത്രീയും എന്ന അടിക്കുറിപ്പോടെയാണ് റിമ ചിത്രം പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണം ശക്തമാകെയാണ് റിമയുടെ പോസ്റ്റും ശ്രദ്ധേയമാകുന്നത്.

മാവോയിസ്റ്റ് വേട്ടയുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഡോ. ബിജുവിന്റെ കാടു പൂക്കുന്ന നേരമാണ് റിമയുടെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തില്‍ ഒരു ആക്ടിവിസ്ടിന്റെ വേഷമായിരുന്നു റിമയ്ക്ക്. ചിത്രം ഗോവാ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button