CinemaGeneralMollywood

ഗ്രേറ്റ് ഫാദറിന്റെ റിലീസ് നീട്ടിവെച്ചു

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ഗ്രേറ്റ് ഫാദറിന്റെ റിലീസ് നീട്ടിവെച്ചു.  ക്രിസ്മസ് ചിത്രമായി എത്താനിരുന്ന ഗ്രേറ്റ് ഫാദര്‍ ചില സാങ്കേതിക കാരണങ്ങളാലാണ് റിലീസ് നീട്ടിവെക്കുന്നതെന്ന് നിര്‍മാതാക്കള്‍ പറഞ്ഞു.  ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 27 ന് റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാക്കളായ ഓഗസ്റ്റ് സിനിമാസ് അറിയിച്ചു.  ഗ്രേറ്റ് ഫാദറില്‍ സ്നേഹയാണ് നായിക.  ആര്യ, ബേബി സാറ എന്നിവരും ചിത്രത്തില്‍ മറ്റു പ്രധാന വേഷത്തിലെത്തുന്നു.  ആക്ഷന്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക്‌ പോസ്ടറുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button