BollywoodCinemaIndian CinemaNEWSTeasersVideos

ഷാരൂഖിന്റെ ലൈവ് സംവാദം; പുത്തന്‍ ആശയവുമായി റായിസ് ടീം (ചിത്രത്തിന്‍റെ ടീസര്‍ കാണാം)

പുറത്തിറങ്ങും മുന്‍പേ വാര്‍ത്തകളില്‍ ഇടം പിടിച്ച ഷാരൂഖ് ചിത്രമാണ് റയീസ്. ഡോണ്‍ സീരീസിന് പിന്നാലെ ഷാരൂഖ് ഖാന്‍ അധോലോക നായകനായാണ് ചിത്രത്തില്‍ എത്തുന്നത്. 90കളില്‍ ഗുജറാത്തില്‍ ജീവിച്ചിരുന്ന അധോലോക നായകനും മദ്യരാജാവുമായ അബ്ദുള്‍ ലത്തീഫിന്റെ ജീവിതം പശ്ചാത്തലമാക്കി ഒരുക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് രാഹുല്‍ ധോലാക്കിയാണ്. സിനിമയുടെ ട്രെയിലര്‍ ഡിസംബര്‍ 7ന് പുറത്തിറങ്ങും. 2017 ജനുവരി 26നാണ് റയിസ് തിയറ്ററുകളിലെത്തുന്നത്.

ഇന്ത്യന്‍ രാഷ്ട്രീയവുമായി ചേര്‍ന്ന് വിവാദങ്ങള്‍ ഈ ചിത്രത്തിന്‍റെ ഷൂട്ടിംഗ് സമയത്ത് തന്നെ ഉണ്ടായിരുന്നു. ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സിനിമയിലെ നായിക മഹിറാ ഖാന്‍ അഭിനയിച്ച ഭാഗങ്ങള്‍ മുറിച്ചുമാറ്റണമെന്ന ഹിന്ദുത്വവാദികളുടെ ആവശ്യവും ഈ സിനിമയിലൂടെ തന്റെ പിതാവിനെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് കാട്ടി അധോലോക സംഘാംഗമായിരുന്ന അബ്ദുള്‍ ലത്തീഫിന്റെ മകന്‍ മുഷ്താഖ് ഷെയിഖ് കോടതിയെ സമീപിച്ചതും വിശ്വഹിന്ദുപരിഷത്ത് സിനിമയുടെ ഗുജറാത്തിലെ ചിത്രീകരണം തടസപ്പെടുത്തിയതുമെല്ലാം ചിത്രവുമായി ബന്ധപ്പെട്ടു ഉണ്ടായിരുന്ന വിവാദങ്ങളാണ്. ഇത്തരം വിവാദങ്ങളെ അതിജീവിച്ച് ജനുവരിയില്‍ റിലീസിനൊരുങ്ങുന്ന റയീസ് ട്രെയിലര്‍ വന്‍ പ്രചരണത്തിനൊപ്പമാണ് പ്രേക്ഷകരിലെത്തുന്നത്. രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട തിയറ്ററുകളില്‍ ഷാരൂഖ് ഖാനുമായി ലൈവ് സംവാദത്തിന് അവസരമൊരുക്കുകയാണ് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍. ട്രെയിലര്‍ റിലീസിന് മുന്നോടിയായി പുറത്തുവിട്ട ടീസറിലൂടെ ഷാരൂഖ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ഷാരൂഖും ഗൗരിയും നേതൃത്വം നല്‍കുന്ന റെഡ് ചില്ലീസ് എന്റര്‍ടെയിന്‍മെന്റും ഫര്‍ഹാന്‍ അക്തറിന്റെ എക്സലും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് മലയാളിയും പ്രശസ്ത ബോളിവുഡ് ഛായാഗ്രഹകനുമായ കെ യു മോഹനന്‍ ആണ്. നവാസുദ്ദീന്‍ സിദ്ദീഖി ചിത്രത്തില്‍ പ്രാധാന വേഷം ചെയ്യുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button