Uncategorized

നല്ല റോളുകള്‍ കിട്ടിയാല്‍ സിനിമയില്‍ ഇനിയും അഭിനയിക്കുമെന്ന് ലിസി

എല്ലാ കാര്യവും താന്‍ പോസിറ്റീവായിട്ടാണ് സമീപിക്കുന്നതെന്നും അതുകൊണ്ട് തന്നെ സിനിമയില്‍ വിജയിക്കാന്‍ കഴിയുമെന്ന വിശ്വസമുണ്ടെന്നും ലിസി വ്യക്തമാക്കി. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ലിസി ഇക്കാര്യം വെളിപ്പെടുത്തിയത്.
താന്‍ അഭിനയിക്കില്ലെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും പണത്തിന് വേണ്ടിയായിരുന്നില്ല താന്‍ അഭിനയരംഗത്തേയ്ക്ക് വരാന്‍ ആഗ്രഹിച്ചതെന്നുന്നും ലിസി വ്യക്തമാക്കി. പ്രതിഫലം തരുന്നതും വാങ്ങുന്നതും പ്രൊഡ്യൂസറും ആര്‍ട്ടിസ്റ്റുകളുമാണെന്നും അതവര്‍ തന്നെയാണ് തീരുമാനിക്കേണ്ടതെന്നും ലിസി പറഞ്ഞു.
പ്രായത്തിനനുസരിച്ചുള്ള നല്ല വേഷങ്ങളാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഭാവി കാര്യം ഭാവിയില്‍ തീരുമാനിക്കുമെന്നും ഇപ്പോള്‍ അതേകുറിച്ചൊന്നും ചിന്തിക്കുന്നില്ലെന്നും ലിസി വ്യക്തമാക്കി. തന്റെ ബിസിനസ്സുകളുമായി താനിപ്പോഴും തിരക്കിലാണെന്നും ലിസി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button