CinemaIndian CinemaMollywoodNEWS

വെള്ളിത്തിരയിലെ ആദ്യ അഭിനയം കാണാന്‍ വി എസ് കുടുംബസമേതം

 

അഭിനയിച്ച സിനിമ കാണാന്‍ വി.എസ് കുടുംബസമേതം എത്തി. വി.എസ് ആദ്യമായി അഭിനയിച്ചത് ജീവന്‍ദാസിന്‍െറ കാമ്പസ് ഡയറിയെന്ന ചിത്രത്തിലാണ്. സമരപോരാളിയായി തന്നെയാണ് വി.എസ് ചിത്രത്തില്‍ എത്തുന്നതും.

വെള്ളിയാഴ്ച രാവിലെ 11ന് ഭാര്യ വസുമതിക്കും മകന്‍ വി.എ. അരുണ്‍കുമാറിനുമൊപ്പമാണ് നഗരത്തിലെ ഏരീസ് പ്ളക്സ് എസ്.എല്‍ തിയറ്ററില്‍ വി.എസ് എത്തിയത്. സംവിധായകന്‍ ജീവന്‍ദാസും അണിയറപ്രവര്‍ത്തകരും അദ്ദേഹത്തെ സ്വീകരിച്ചു.

ഒരുഗ്രാമത്തെ ചൂഷണം ചെയ്യുന്ന കുടിവെള്ള കമ്പനിക്കെതിരെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരവും അതില്‍ പങ്കാളിയായി എത്തുന്ന ജനനായകനാകനും പ്രധാന പ്രമേയമാകുന്ന ഈ ചിത്രം ജനകീയ പ്രശനമാണ് മുന്നോട്ടു വയ്ക്കുന്നത്.

ജലചൂഷണത്തിനെതിരെ നിയമപോരാട്ടം നടത്തി ഹൈകോടതിയില്‍നിന്ന് അനുകൂലവിധി സമ്പാദിക്കുന്നതും കാലിക്കടവിനെയും ജനങ്ങളെയും പുതിയ ജീവിതത്തിലേക്ക് നയിക്കുന്നതുമാണ്‌ ചിത്രത്തിലെ പ്രമേയം. തന്‍െറ അഭിനയത്തെക്കുറിച്ച് അഭിപ്രായം പറയേണ്ടത് ജനങ്ങളാണെന്നും ജനകീയ പ്രശ്നങ്ങള്‍ മുന്നോട്ടുവെക്കുന്ന കാമ്പസ് ഡയറി മികച്ചചിത്രമാണെന്നും സിനിമ കണ്ടിറങ്ങിയ വി.എസ് അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments


Back to top button