BollywoodCinemaIndian CinemaNEWS

ഒരു നൂറ്റാണ്ട് പിന്നിടുന്ന ഇന്ത്യന്‍ സിനിമയില്‍ നിന്നും മുഖ്യമന്ത്രിയായി മരണമടഞ്ഞ ഏക നായിക

 

അന്തരിച്ച തമിഴ് നാട് മുഖ്യമന്ത്രി ജയലളിത ഒരു നൂറ്റാണ്ട് പിന്നിടുന്ന ഇന്ത്യന്‍ സിനിമയില്‍ നിന്നും മുഖ്യമന്ത്രിയായി മരണമടഞ്ഞ ഏക നായിക എന്നാണ് അമിതാഭ് ബച്ചന്‍ മരണ വാര്‍ത്ത വന്നതിനുശേഷം ഇട്ട ട്വീറ്റ്. സിനിമാ ലോകത്തെ പ്രമുഖര്‍ ജയലളിതയുടെ വിരഹത്തില്‍ അനുശോചനം രേഖപ്പെടുത്തി. തമിഴ്‌നാടിന് മാത്രമല്ല രാജ്യത്തിന് മുഴുവനുമാണ് ധീരയായ മകളെ നഷ്ടമായതെന്നും ജയയുടെ ആത്മാവിന് വേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിക്കുക എന്ന് ജയലളിതയെപറ്റി രജനികാന്തും ട്വീറ്റ് ചെയ്തു.

ജയലളിതയുടെ നിര്യാണത്തില്‍ ദു:ഖം രേഖപ്പെടുത്തുന്നെന്നും ആത്മാവിന് നിത്യശാന്തിയുണ്ടാകട്ടെയെന്നും ഷാരൂഖ് ട്വീറ്റ് ചെയ്തു. പാര്‍ത്ഥിപന്‍, ജയംരവി, തൃഷ കൃഷ്ണന്‍, ശ്രുതിഹാസന്‍, സംവിധായകന്‍ ഗൗതം മേനോന്‍ എന്നിവര്‍ ജയലളിതയെ അനുസ്മരിച്ചു.

shortlink

Related Articles

Post Your Comments


Back to top button