CinemaMollywoodNEWS

‘ബ്ലാസ്‌റ്റേഴ്‌സും മമ്മൂട്ടിയും ഒത്തുചേര്‍ന്നപ്പോള്‍’

ഐഎസ്എല്‍ മൂന്നാം സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സ്വപനങ്ങള്‍ വളര്‍ത്തി സെമി വരെ എത്തിച്ചതില്‍ വല്യ പങ്കു വഹിച്ച സി.കെ.വിനീത് തന്‍റെ റോള്‍ മോഡലിനെ കാണാന്‍ എത്തി.

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സെമി പ്രവേശനത്തിന് നിര്‍ണ്ണായക പങ്കു വഹിച്ച സി.കെ.വിനീത് എന്ന കണ്ണൂര്‍ക്കാരന്‍ തന്റെ ജീവിതത്തിലെ സൂപ്പര്‍സ്റ്റാറിനെ കാണാന്‍ എത്തിയത് ഷൂട്ടിംഗ് സ്ഥലത്താണ്. മമ്മൂട്ടിയാണ് തന്റെ സൂപ്പര്‍താരമെന്നും മാതൃകയെന്നും പറയുന്ന വിനീത് രഞ്ജിത് സംവിധാനം ചെയ്യുന്ന പുത്തന്‍ പണം എന്ന ചിത്രത്തിന്‍റെ ഏഴുകുന്നിലെ സെറ്റില്‍ എത്തിയാണ് താരത്തെ കണ്ടത്. ബ്ലാസ്‌റ്റേഴ്‌സിലെ സഹതാരങ്ങളായ മുഹമ്മദ്‌ റാഫി, റിനോ ആന്റോ എന്നിവര്‍ക്കൊപ്പമാണ് വിനീത് മമ്മൂട്ടിയെ കാണാന്‍ വന്നത്.

മമ്മൂട്ടിക്കൊപ്പം നില്‍ക്കുന്ന ചിത്രം ഫേസ്ബുക്കിലൂടെ വിനീത് പങ്കുവെച്ചു.

Screenshot (18)

shortlink

Related Articles

Post Your Comments


Back to top button