CinemaGeneralIFFKNEWS

ഇരുപത്തിയൊന്നാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ റിസര്‍വേഷന്‍ അട്ടിമറിച്ചെന്നാരോപിച്ച് പ്രതിഷേധം. ചിത്രത്തിന്‍റെ പ്രദര്‍ശനം മുടങ്ങി

ഇരുപത്തിയൊന്നാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ റിസര്‍വേഷന്‍ അട്ടിമറിച്ചെന്നാരോപിച്ച് പ്രതിഷേധം. ചിത്രത്തിന്‍റെ പ്രദര്‍ശനം മുടങ്ങി

കൈരളി തിയറ്ററില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന മത്സര വിഭാഗത്തില്‍ ഉള്ള ക്ലാഷ് എന്ന സിനിമയുടെ രാവിലത്തെ പ്രദര്‍ശനത്തിനിടെയാണ് പ്രതിഷേധം. മൊഹമ്മദ് ദിയാബ് സംവിധാനം ചെയ്ത ക്ലാഷ് മത്സരവിഭാഗത്തില്‍ ഏറെ ആകര്‍ഷിക്കപ്പെട്ട ചിത്രമാണ്. ഈ സിനിമയുടെ രണ്ടാമത്തെ പ്രദര്‍ശനമാണ് കൈരളിയില്‍ നടക്കാനിരുന്നത്.

ക്ലാഷിനു രാവിലെ എട്ട് മുപ്പത് മുതല്‍ നീണ്ട ക്യൂ ഉണ്ടായിരുന്നു. നീണ്ട ക്യൂവിന് ശേഷം കാണികള്‍ തിയറ്റര്‍ പ്രവേശിച്ചപ്പോള്‍ മറ്റൊരു വാതിലിലൂടെ നേരത്തെ തന്നെ കുറേ പേര്‍ തിയറ്ററില്‍ പ്രവേശിച്ചെന്ന് ആരോപിച്ചും റിസര്‍വേഷന്‍ അട്ടിമറിച്ചെന്ന വാദമുയര്‍ത്തിയും ഒരു വിഭാഗം പ്രതിഷേധിച്ചതോടെ സിനിമയുടെ പ്രദര്‍ശനം മുടങ്ങി. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലും ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീനാ പോളുമെത്തി കാണികളെ ശാന്തരാക്കാന്‍ ശ്രമിച്ചു. ചിത്രത്തിന്‍റെ പ്രദര്‍ശനം വീണ്ടും നടത്താമെന്ന ഉറപ്പും പ്രതിഷേധക്കാര്‍ ചെവിക്കൊണ്ടില്ല.

സിനിമ വൈകുന്നേരം ആറ് മണിക്ക് നിശാഗന്ധിയില് പ്രദര്‍ശിപ്പിക്കുമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലും ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീനാ പോളും അറിയിച്ചു.

ക്യൂവിലുള്ളവര്‍ അകത്ത് കടന്നപ്പോള്‍ പാതിയോളം സീറ്റുകള്‍ നിറഞ്ഞുകിടക്കുന്നതാണ് കണ്ടതെന്ന് പ്രതിഷേധിച്ചവര്‍ പറയുന്നു. സംഘാടകര്‍ റിസര്‍വേഷന്‍ അട്ടിമറിച്ച് അനധികൃതമായി ആളുകളെ പ്രവേശിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസവും പരാതി ഉയര്‍ന്നിരുന്നു.

shortlink

Related Articles

Post Your Comments


Back to top button