CinemaIFFK

തോക്കിന്‍ കുഴലിലൂടെ അല്ല ഫാസിസത്തെ നേരിടേണ്ടത് – ഹെയ്ലി ഗരിമ

 

തോക്കിന്‍ കുഴലിലൂടെ അല്ല പകരം കലയിലൂടെയാണ് ഫാസിസത്തെ നേരിടേണ്ടതെന്നു എത്യോപ്യന്‍ സംവിധായകന്‍ ഹെയ് ലി ഗരിമ. താന്‍ സിനിമ എന്ന ഉപകരണത്തെയല്ല അതിലൂടെ വ്യാപരിക്കുന്ന ആശയങ്ങളെ ആണ് സ്നേഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര ചലച്ചിത്രമേളയില്‍ അരവിന്ദന്‍ അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യധാര സിനിമകള്‍ ജനങ്ങളുടെ സാംസ്‌കാരിക ക്ഷമത നശിപ്പിക്കുന്നു. അത്തരം സിനിമകള്‍ക്കെതിരെ പ്രതികരിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. കലാകാരന്മാര്‍ സാമൂഹ്യ പരിഷ്കര്‍ത്താക്കള്‍ അല്ല. എന്നാല്‍ തന്നെയും സമൂഹത്തിലെ അനീതിക്കെതിരെ ചോദ്യം ചെയ്യാന്‍ അവര്‍ പ്രാപ്തരായിരിക്കണം എന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button